/indian-express-malayalam/media/media_files/2025/07/31/mohanlal-varsha-star-singer-2025-07-31-17-49-46.jpg)
മോഹൻലാലിനൊപ്പം വർഷ
സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ വര്‍ഷ ഇന്ന് അവതാരക, നടി എന്നീ നിലകളിലും ശ്രദ്ധേയയാണ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ അവതാരകയുടെ റോളിൽ എത്തിയതോടെയാണ് വർഷ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്.
കഴിഞ്ഞ ദിവസം, സ്റ്റാർ സിംഗർ സീസൺ 10 – മൺസൂൺ ഫെസ്റ്റിവൽ വേദിയിൽ അതിഥിയായി എത്തിയത് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആയിരുന്നു. മോഹൻലാലിനെ ആദ്യമായി നേരിൽ കണ്ട സന്തോഷം പങ്കിടുന്ന വർഷയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Also Read: malayalam OTT Release: ആഗസ്റ്റിൽ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
"ലാലേട്ടാ... ചോദിക്കുന്നത് തെറ്റാണെങ്കിൽ സോറി. എനിക്കിത് ഭയങ്കര മൊമന്റാണ്. വിരോധമില്ലെങ്കിൽ ഞാൻ ഒന്നു കെട്ടിപ്പിടിച്ചോട്ടെ?" എന്നായിരുന്നു വർഷയുടെ ചോദ്യം. "ഞാൻ ഇത് എന്തുകൊണ്ട് പിടിക്കുന്നില്ലെന്നാ ആലോചിക്കുന്നത്," എന്നായിരുന്നു ലാലേട്ടന്റെ മറുപടി.
Also Read: Bigg Boss: പെങ്ങളൂട്ടി പാസം കൊണ്ടുവന്നാൽ തൂക്കി വെളിയിലിടും; താക്കീതുമായി ലാലേട്ടൻ, വീഡിയോ
മോഹൻലാലിനൊപ്പം പോപ്പ് ഐക്കൺ ഉഷാ ഉതുപ്പ്, പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷൻ കുമാർ എന്നിവരും മൺസൂൺ ഫെസ്റ്റിവൽ വേദിയിൽ എത്തിയിരുന്നു. സ്റ്റാർ സിങ്ങറിന്റെ ജഡ്ജസുമാരിൽ ഒരാളും മലയാളത്തിന്റെ വാനമ്പാടിയുമായ കെ എസ് ചിത്രയുടെ ജന്മദിനാഘോഷങ്ങളും വേദിയിൽ നടന്നു. സിതാര കൃഷ്ണകുമാർ, വിധു പ്രതാപ്, സ്റ്റാർ സിംഗർ സീസൺ 10ലെ മത്സരാർത്ഥികൾ, ഗ്രൂമേഴ്‌സ് എന്നിവരും ആഘോഷത്തിനു മാറ്റുകൂട്ടി.
Also Read: വൃത്തികെട്ട ആരോപണങ്ങളിൽ ഞാൻ തളരില്ല; പിന്നിൽ അസൂയാലുക്കൾ: വിജയ് സേതുപതി
"എന്റെ ജീവിതത്തിലെ ഏറ്റവും മാജിക്കലായ നിമിഷങ്ങൾ," എന്നാണ് മോഹൻലാലുമായുള്ള കൂടിക്കാഴ്ചയെ വർഷ വിശേഷിപ്പിക്കുന്നത്.
വെറും വർഷ എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് വർഷ ആദ്യം ശ്രദ്ധ നേടിയത്. രസകരമായ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടിയ വർഷയെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു. സമീപകാലത്ത് ബൊഗെയ്ൻവില്ല, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളിലും വർഷ വേഷമിട്ടിരുന്നു.
Also Read: അമ്മ തിരഞ്ഞെടുപ്പ്; മത്സര ചിത്രം വ്യക്തം; പ്രസിഡന്റ് സ്ഥാനത്തേക്ക് പോരാട്ടം ദേവനും ശ്വേതാ മേനോനും തമ്മിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.