/indian-express-malayalam/media/media_files/2025/07/31/amma-election-2025-07-31-16-40-31.jpg)
ദേവൻ, ശ്വേതാ മേനോൻ
താരസംഘടനായ അമ്മയിലെ തിരഞ്ഞെടുപ്പിന് വേണ്ടി നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. മത്സരരംഗത്ത് നിന്ന് ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
Also Read:അമ്മ തിരഞ്ഞെടുപ്പ്; ബാബുരാജ് മത്സരരംഗത്ത് നിന്ന് മാറിനിൽക്കണമെന്ന് വിജയ് ബാബു
വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
അതേസമയം, അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും.
Also Read:ബാബുരാജിനായി 'അമ്മ'യുടെ നിയമം മാറ്റരുത്; ആരോപണ വിധേയർ മാറിനിൽക്കണമെന്ന് മല്ലിക സുകുമാരൻ
മത്സരരംഗത്ത് നിന്ന് അപ്രതീക്ഷിതമായാണ് ബാബു രാജ് പിന്മാറിയത്. കുറ്റാരോപിതർ മത്സരരംഗത്തുനിന്നും മാറി നിൽക്കണമെന്നാണ് താരങ്ങളിൽ ഭൂരിപക്ഷവും നിലപാട് എടുത്തതോടെയാണ് ബാബുരാജ് മത്സരരംഗത്തുനിന്നും മാറിനിൽക്കാൻ തീരുമാനമെടുത്തത്. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ബാബുരാജ് വ്യക്തമാക്കി.
Also Read:ആഗസ്റ്റിൽ ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 11 എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്. 2024 മുതൽ 2027 വരെയുള്ള കാലയളവിലേക്കുള്ള 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത് 2024 സെപ്റ്റംബറിലാണ്. അന്നുമുതൽ അഡ്ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷൻ നേതൃത്വം നൽകുന്നത്. ഓഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ്.
വരുമോ വനിതാ നേതൃത്വം ?
താരസംഘടനയ്ക്ക് ഒരു വനിതാ നേതൃത്വം ഉണ്ടാകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ശ്വേതാ മേനോനും കുക്കു പരമേശ്വരനും വിജയിച്ചാൽ അമ്മയുടെ കടിഞ്ഞാൺ സ്ത്രീകൾക്ക് ലഭിക്കും. അമ്മയുടെ തലപ്പത്ത് സ്ത്രീകൾക്ക് മതിയായ പ്രാധാന്യം നൽകുന്നില്ലെന്ന് വുമൺ കളക്ടീവ് ഇൻ സിനിമ നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇവരിൽ ചിലർ അമ്മയിൽ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.
അമ്മയുടെ നേതൃത്വം വനിതകൾക്ക് ലഭിച്ചാൽ ഇത്തരം വിമർശനങ്ങൾക്ക് ഒരുപരിധി വരെ മറുപടി നൽകാൻ സംഘടനയ്ക്ക് സാധിക്കും. അമ്മയുടെ രൂപവത്കരണം മുതൽ ഇതുവരെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്ത്് വനിതകൾക്ക് അവസരം ലഭിച്ചിരുന്നില്ല.
അമ്മ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പട്ടിക
പ്രസിഡന്റ്: ശ്വേത മേനോൻ, ദേവൻ
ജനറൽ സെക്രട്ടറി: കുക്കു പരമേശ്വർ, രവീന്ദ്രൻ
ജോയിൻറസെക്രട്ടറി: അൻസിബ ഹസൻ
വൈസ് പ്രസിഡന്റ്:ജയൻ ചേർത്തല, ലക്ഷ്മി പ്രിയ, നാസർ ലത്തീഫ്
അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സര രംഗത്തുള്ളവർ: നീന കുറുപ്പ്, സജിത ബേട്ടി, സരയു, ആശ അരവിന്ദ്, അഞ്ജലി നായർ, കൈലാഷ്, വിനു മോഹൻ, ജോയി മാത്യു, സിജോയ് വർഗീസ്, റോണി ഡേവിഡ് രാജ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, നന്ദു പൊതുവാൾ.
Read More: പ്രൈം വീഡിയോയിൽ കാണാം പുതിയ 10 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us