/indian-express-malayalam/media/media_files/2025/07/29/vijay-bab-baburaj-2025-07-29-15-39-20.jpg)
ബാബു രാജ്, വിജയ് ബാബു
കൊച്ചി:താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് വിട്ടുനിൽക്കണമെന്ന് നടൻ വിജയ് ബാബു. ബാബു രാജിനെതിരെ നിരവധി കേസുകൾ ഉള്ളതിനാൽ പിന്മാറണമെന്നാണ് വിജയ് ബാബു പറയുന്നത്. അദ്ദേഹം നിരപാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെയെന്നും വിജയ് ബാബു ഫെയ്സ് ബുക്കിൽ കുറിച്ചു.
Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്; കോണ്‍ഗ്രസ് പ്രതിനിധിസംഘം ഛത്തിസ്ഗഡിലേക്ക്
'നിലവിൽ ബാബുരാജിനെതിരെ ഒന്നിലധികം കേസുകൾ നിലവിലുണ്ട്. അവ കഴിയുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹം മാറി നിൽക്കണം. 'എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഞാൻ മാറി നിന്നു. ബാബുരാജും ഇപ്പോൾ അതാണ് ചെയ്യേണ്ടത്. കേസുകളിൽ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷം തിരിച്ചു വരുന്നതാണ് നല്ലത്.
Also Read: മഴയുടെ ശക്തി കുറയും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഇത്ര തിടുക്കം എന്താണ്? താങ്കൾ സംഘടനയെ നയിച്ചതുപോലെ നയിക്കാൻ കഴിവുള്ളവർ വേറെയുമുണ്ട്. താങ്കളുടെ പ്രകടനത്തെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ സംഘടന ഒരു വ്യക്തിയെക്കാൾ വലുതാണ്, അത് ശക്തമായിതന്നെ നിലനികൊള്ളും. ബാബുരാജ് ഒരിക്കലും ഇത് വ്യക്തിപരമായിയെടുക്കരുത്.' - വിജയ് ബാബു കുറിച്ചു.
Also Read:വ്യാജ ഒപ്പിട്ട് സിനിമയുടെ പേരു സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ കേസ്
ഒരു മാറ്റത്തിനുവേണ്ടി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്ക് നൽകണമെന്നും വിജയ് ബാബു പറയുന്നു. അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ നടന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചിരുന്നു. അങ്ങനെയാണെങ്കിൽ, അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരാനാണ് സാധ്യത കൂടുതൽ. ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു.
Read More
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ധാരണ; നിലപാടില്‍ ഉറച്ച് കാന്തപുരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.