scorecardresearch

Kerala Rain: മഴയുടെ ശക്തി കുറയും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain News Today: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Kerala Rain News Today: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

author-image
WebDesk
New Update
Kerala Weather Rains today

ഫയൽ ചിത്രം

Kerala Rain Updates: തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴ കണക്കിലെടുത്ത് കോട്ടയത്തും വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

Also Read: 'സംഘപരിവാർ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ'; ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് വി.ഡി സതീശൻ

അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്ന് ന്യൂന മർദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിന്‌ മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 12  മണിക്കൂറിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യത. അതിനാൽ, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 

Advertisment

Also Read: വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് യുവ വനിതാ നേതാവ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സുരേഷ് കുറുപ്പ്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More: ഗോവിന്ദച്ചാമി വിയ്യൂരിൽ; കനത്ത സുരക്ഷ: റിപ്പറും ചെന്താമരയും സഹതടവുകാർ

Kerala Weather kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: