scorecardresearch

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

മൃഗശാലയിൽ കടുവയെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലെ വെള്ളം മാറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്

മൃഗശാലയിൽ കടുവയെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലെ വെള്ളം മാറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്

author-image
WebDesk
New Update
Tiger Zoo

പ്രതീകാത്മക ചിത്രം (എഐ)

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രനുനേരെയാണ് ആക്രമണം ഉണ്ടായത്. കൂട് വൃത്തിയാക്കുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ രാമചന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Advertisment

കടുവ ജീവനക്കാരന്റെ നെറ്റിയിൽ മാന്തുകയായിരുന്നു എന്നാണ് വിവരം. രാമചന്ദ്രന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആറു വയസ്സുള്ള ബബിതയെന്ന പെൺകടുവയാണ് ആക്രമിച്ചത്.

Also Read: കളിക്കുന്നതിനിടെ മൂർഖനെ കടുച്ചുകൊന്ന് ഒരു വയസ്സുകാരൻ; ബോധരഹിതനായ കുട്ടി ആശുപത്രിയിൽ

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. മൃഗശാലയിൽ കടുവയെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലെ വെള്ളം മാറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇരുമ്പു കമ്പികൾക്ക് ഇടയിലൂടെ വെള്ളം പകർന്നുകൊടുക്കുന്നതിനിടെ കടുവ മാന്തുകയായിരുന്നു. പ്രായം കുറഞ്ഞ കടുവയായതുകൊണ്ടാണ് കൂടിന്റെ അഴികൾക്കിടയിലൂടെ കടുവയുടെ കൈ പുറത്തേക്ക് കടന്നതെന്ന് മൃഗശാല ഡോക്ടർ പറഞ്ഞു. 

Advertisment

Also Read: വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് യുവ വനിതാ നേതാവ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സുരേഷ് കുറുപ്പ്

ജീവനക്കാരന്റെ തലയിലെ മുറിവിൽ നാലു തുന്നലിട്ടിട്ടുണ്ടെന്നും ചികിത്സയ്ക്കു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയതായും അധികൃതർ പറഞ്ഞു. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കടുവ ഓടി വരുമെന്ന് ജീവനക്കാരൻ പ്രതീക്ഷിച്ചില്ലെന്നും മൃഗശാല സൂപ്രണ്ട് മഞ്ജുദേവി പറഞ്ഞു.

Read More: ഗോവിന്ദച്ചാമി വിയ്യൂരിൽ; കനത്ത സുരക്ഷ: റിപ്പറും ചെന്താമരയും സഹതടവുകാർ

Tiger Trivandrum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: