scorecardresearch

കളിക്കുന്നതിനിടെ മൂർഖനെ കടുച്ചുകൊന്ന് ഒരു വയസ്സുകാരൻ; ബോധരഹിതനായ കുട്ടി ആശുപത്രിയിൽ

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

author-image
Trends Desk
New Update
Cobra Snake

എഐ നിർമ്മിത ചിത്രം

ബെട്ടിയ: ബിഹാറിൽ വീടുനു സമീപം കളിച്ചുകൊണ്ടിരിക്കുന്ന ഒരു വയസ്സുകാരൻ മൂർഖൻ പാമ്പിനെ കടിച്ചുകൊന്നു. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലാണ് വിചിത്രമായ സംഭവം നടന്നത്. പാമ്പിനെ കടിച്ചതിനു പിന്നാലെ ബോധരഹിതനായ കുട്ടിയെ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisment

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച്, മജൗലിയ ബ്ലോക്കിനു കീഴിലുള്ള മൊഹച്ചി ബങ്കത്വ ഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിയ പാമ്പിനെ കുട്ടി കടിച്ചുകൊല്ലുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

Also Read: "ഞാനൊരു മുതലയാടോ... കുറച്ചൊക്കെ ബഹുമാനം ആവാം;' വൈറലായി വീഡിയോ

കുട്ടി തന്റെ കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു എന്നാണ് വിവരം. മുത്തശ്ശിയാണ് കുട്ടിയുടെ സമീപത്തായി പാമ്പിനെ കണ്ടത്. ഓടി അടുത്തേക്ക് വരുന്നതിനിടെ കുട്ടി പാമ്പിനെ കടിക്കുകയും പാമ്പ് ചാവുകയുമായിരുന്നു. പാമ്പ് ചത്തതിനു പിന്നാലെ കുട്ടി ബോധരഹിതനായി.

Advertisment

Also Read: 'പറമ്പിൽനിന്ന് കിട്ടിയതാ ഇവനെ, കണ്ടോ നല്ലൊരു കൂട്ടുകാരൻ'; വീഡിയോ

ഉടൻ തന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയെ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണെന്നും, എന്തെങ്കിലും ലക്ഷണങ്ങൾ കാണിച്ചാൽ വിഷബാധയ്ക്കുള്ള ചികിത്സ ആരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ദുവാകാന്ത് മിശ്ര പറഞ്ഞു.

Read More: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്

Bihar cobra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: