scorecardresearch

"ഞാനൊരു മുതലയാടോ... കുറച്ചൊക്കെ ബഹുമാനം ആവാം;' വൈറലായി വീഡിയോ

മുതലയുമായി ബൈക്കിൽ യാത്രചെയ്യുന്ന യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

മുതലയുമായി ബൈക്കിൽ യാത്രചെയ്യുന്ന യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Crocodile Viral Video

എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

എഐ വീഡിയോകളുടെ കാലമാണിത്. യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെയാണ് ഇന്ന് നിർമ്മിത ബുദ്ധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്. ധാരാളം എഐ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ മുതലയുമായി ബൈക്കിൽ പോകുന്ന യുവാക്കളുടെ വീഡിയോയാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.

Advertisment

മുതലയെയും കൈയ്യിൽ പിടിച്ചുകൊണ്ട് ബൈക്കിൽ കുതിച്ചുപായുന്ന രണ്ടു യുവാക്കളാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ടാൽ യഥാർത്ഥമാണെന്നേ ആരും ചിന്തിക്കൂ. അത്രമാത്രം കൃത്യതയോടെയാണ് ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: ഒരു മാർവൽ ഹീറോയ്ക്ക് ഈ അവസ്ഥ വന്നല്ലോ! ദയനീയം ഗയ്സ്, ദയനീയം!

Advertisment

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് ധാരാളം കാഴ്ചകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളും നെറ്റിസൺമാർ പങ്കുവയ്ക്കുന്നുണ്ട്. "ഞാനൊരു മുതലയാടോ... കുറച്ചൊക്കെ ബഹുമാനം ആവാം" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്.

Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്

അതേസമയം, ഭീമൻ പാമ്പുമായി നിൽക്കുന്ന ഒരു മലയാളിയായ വീട്ടമ്മയുടെ വീഡിയോയും അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. എഐ നിർമ്മത വീഡിയോയിൽ, പാമ്പിനെ പറമ്പിൽ നിന്നു കിട്ടയതാണെന്ന് സ്ത്രീ പറയുന്നതും കാണാം. 

Also Read: 'പറമ്പിൽനിന്ന് കിട്ടിയതാ ഇവനെ, കണ്ടോ നല്ലൊരു കൂട്ടുകാരൻ'; വീഡിയോ

Artificial Intelligence Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: