/indian-express-malayalam/media/media_files/2025/07/12/python-viral-video-2025-07-12-19-58-27.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
എഐ വീഡിയോകളുടെ കാലമാണിത്. യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെയാണ് നിർമ്മിത ബുദ്ധി ഇന്ന് വീഡിയോകളും ചിത്രങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്. ധാരാളം എഐ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ പാമ്പുമായി നിൽക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.
വീഡിയോ കണ്ടാൽ യഥാർത്ഥമാണെന്നേ ആരും ചിന്തിക്കൂ. അത്രമാത്രം കൃത്യതയോടെയാണ് ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'എന്റെ പറമ്പിൽനിന്ന് കിട്ടിയതാ ഇവനെ, കണ്ടോ നല്ല ഒരു കൂട്ടുകാരനാ,' എന്ന് സ്ത്രീ പറയുന്നതും വീഡിയോയിൽ കാണാം. "reel vault" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ;' വീഡിയോ
അതേസമയം, മുകേഷ് അംബാനിയുടെ മിഡിൽ ക്ലാസ് കുടുംബത്തിന്റെ ജീവിതം എങ്ങനെയാവും എന്ന് കാണിക്കുന്ന ഒരു എഐ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അംബാനി കുടുംബത്തിലെ മരുമക്കൾ തമ്മിൽ അടുക്കളയിൽ നിന്നുള്ള കയ്യാങ്കളി മുതൽ മാരുതി ഓൾട്ടോയിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നുള്ള യാത്ര വരെ വിഡിയോയിൽ കാണാം.
കാറിന്റെ മുകളിലാണ് ആനന്ദ് അംബാനിയിരിക്കുന്നത്. കൈലി മുണ്ടും ഉടുത്ത് ടിവിക്ക് മുൻപിലിരിക്കുന്ന മുകേഷ് അംബാനിയെയും കാണാം. വെള്ളത്തിനായി ക്യൂ നിൽക്കുകയാണ് നിതാ അംബാനി. മകനെ ഒരുപഴയ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടുപോവുകയാണ് ആനന്ദ് അംബാനി. അംബാനി നിവാസ് എന്ന് എഴുതിയ ചെറിയ വീട്ടിലെ ഇവരുടെ ജീവിതം എല്ലാവരേയും കൗതുകത്തിലാക്കുന്നു. ആഡംബര ജീവിതം വിട്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന കുടുംബമായി അംബാനിയെ കാണിക്കുന്ന എഐ വിഡിയോ 30 മില്യൺ ആളുകളാണ് കണ്ട് കഴിഞ്ഞത്.
Read More: മാരുതി ആൾട്ടോയിൽ അംബാനി; മരുമക്കളുടെ പൊരിഞ്ഞ തല്ല്; ഒരു മിഡിൽ ക്ലാസ് കുടുംബം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.