/indian-express-malayalam/media/media_files/2025/07/11/ai-video-wedding-2025-07-11-16-42-42.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
ഒരു ബന്ധം സുഗമമായി മുന്നോട്ടുപോകാൻ സ്നേഹവും കരുതലും പരസ്പര സഹകരണവും ആവശ്യമാണ്. പക്ഷേ ചില ബന്ധത്തിൽ ദമ്പതികൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാതെ പോകാറുണ്ട്. ഇതിനു കാരണം പലതാവാം. വിവാഹ ബന്ധത്തിൽ, വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളുമെല്ലാം നോക്കുന്നത് സ്ത്രീകളുടെ കടമയാണെന്ന് ഇന്നും വിശ്വസിക്കുന്നവർ ധാരാളമുണ്ട്.
ഇത്തരം കാഴ്ചപ്പാടുകൾ ധാരാളം സ്ത്രീകളിൽ വിവാഹം ഒരു പേടി സ്വപ്നമായി പോലും മാറ്റിയിട്ടുണ്ട്. സമൂഹത്തിലെ ഈ ധാരണകൾ അപ്പാടെ മാറിയാലോ? സ്ത്രീ പുരുഷന്റെ വീട്ടിൽ ജീവിച്ച് കുടുംബ കാര്യങ്ങൾ നോക്കുന്നതിനു പകരമായി, പുരുഷൻ വിവാഹ ശേഷം സ്ത്രീകളുടെ വീട്ടിൽ താമസിക്കുകയും വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളുമെല്ലാം നോക്കുകയും ചെയ്താൽ എങ്ങനെയുണ്ടാകും?
Also Read: ദേ തണ്ണിമത്തൻ അല്ലേയത്? കുട്ടിയാനയുടെ കൺട്രോൾ പോയി; എനിക്കും വേണമെന്ന് അമ്മയാന
അത്തരമൊരു എഐ നിർമ്മിത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ ശേഷം ഭാര്യയുടെ വീട്ടിലേക്ക് പോകുന്ന യുവാവിന് മുത്തശ്ശി ഉപദേശം നൽകുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇനി ഭാര്യയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ടതും കുട്ടികളുടെയും മറ്റു കുടുംബ കാര്യങ്ങളുമെല്ലാം നോക്കേണ്ടതും നീയാണെന്ന് യുവാവിനോട് മുത്തശ്ശി പറയുന്നതായാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
Also Read: 'അമ്പോ വാതിൽ തുറന്നുള്ള ആ നോട്ടം'; ആരും പേടിക്കും നാഗവല്ലിയെ ഇങ്ങനെ കണ്ടാൽ; വീഡിയോ
കുടുംബത്തിന്റെ പേരു കളയരുതെന്നും, ആണായി പോയില്ലേ, എല്ലാം സഹിച്ചല്ലേ പറ്റൂ എന്നും സ്ത്രീ പറയുന്നത് വീഡിയോയിലുണ്ട്. ചെറിയ മാറ്റമൊക്കെ വേണ്ടെ നമുക്ക് എന്നും വീഡിയോയിൽ പറയുന്നുണ്ട്. "life_of_1984" എന്ന ഉപയോക്താവാണ് രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Also Read: വരനും വധുവുമില്ല; വൈബ് മാത്രം! 'ജെൻ Z'ന്റെ വ്യാജ വിവാഹാഘോഷം ഒന്ന് ട്രൈ ചെയ്താലോ?
"എഐ ആണേലും എന്തൊരു മനസമാധാനം" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. "കേരളക്കരയിലെ പെൺപിള്ളേർ ഒന്നിച്ചു കാണുന്ന സ്വപ്നം", "കേരളത്തിലെ പെണ്ണുങ്ങൾ മുഴുവൻ അമ്മുമ്മയുടെ ഫാൻ ആയി", "ഇത് ചെറുതോ? ഒന്നൊന്നര മാറ്റമായി പോയി", " ഇങ്ങനെയൊക്കെ കാണാനുള്ള ഭാഗ്യമുണ്ടായല്ലോ" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.
Read More:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.