/indian-express-malayalam/media/media_files/2025/07/04/parakkum-thalika-ai-video-2025-07-04-19-31-25.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/സ്ക്രീൻഗ്രാബ്
മലയാളികൾക്ക് എത്രകണ്ടാലും മതിവരാത്ത ചിത്രമാണ് 2001 ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. താഹയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. താമരാക്ഷൻപിള്ള ബസും ഉണ്ണിയും സുന്ദരനും വീരപ്പൻ കുറുപ്പുമെല്ലാം ഇന്നും നമ്മുടെ മനസ്സിലുണ്ട്.
ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമെല്ലാം തകർത്ത് അഭിനയിച്ച സിനിമയിൽ ചണ്ടനെന്ന ഒരു എലിയുമുണ്ടായിരുന്നു. സിനിമയിൽ പാസ്പോർട്ട് കരണ്ടുതിന്ന ചിണ്ടൻ സുന്ദരന്റെ ശത്രുവായിരുന്നുവെങ്കിൽ, അവർ തമ്മിലുള്ള സന്തോഷ നിമിഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
Also Read: 'കിഡ്നി ടച്ചിങ് വിഡിയോ'; ഇങ്ങനെ കരയിപ്പിക്കല്ലേടാ കുട്ടിക്കുരങ്ങാ
ചിണ്ടന്റെ താമരാക്ഷൻപിള്ള ബസിലെ സന്തോഷകരമായ ജീവിതം കാണിക്കുന്ന ഒരു ഫീൽഗുഡ് എഐ വീഡിയോയാണിത്. "Reel Tribe" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 'ഇത് പറക്കും സഫയർ' എന്ന ക്യാപ്ഷനോടെ പങ്കിട്ട വീഡിയോ വൈറലായിട്ടുണ്ട്. അഞ്ചു ലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോ ഇതിനകം നേടിയത്.
Also Read: 'എഐ'യിലൂടെ കയറിയിറങ്ങിയ 'പോഞ്ഞിക്കര' ഇങ്ങനെയായി; എടുത്ത് ഒക്കത്ത് വയ്ക്കാൻ തോന്നും
ദിലീപ്, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിം കുമാർ, നിത്യ ദാസ്, കൊച്ചിൻ ഹനീഫ, ബാബു നമ്പൂതിരി, മച്ചാൻ വർഗീസ്, കുഞ്ചൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ഈ പറക്കും തളിക. താമരക്ഷൻ പിള്ളയുടെ മരണത്തിൽ നഷ്ടപരിഹാരമായി ലഭിച്ച പഴയ ബസുമായുള്ള മകൻ ഉണ്ണികൃഷ്ണന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോവിന്ദ് പത്മൻ, മഹേഷ് മിത്ര എന്നിവർ കഥയെഴുതിയ ചിത്രം നിർമ്മിച്ചത് എം.എം ഹംസ ആയിരുന്നു. വി.ആർ ഗോപാലകൃഷ്ണൻ ആണ് തിരക്കഥ ഒരുക്കിയത്.
Read More: 'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.