/indian-express-malayalam/media/media_files/2025/07/02/baby-monkey-viral-video-2025-07-02-21-50-39.jpg)
Baby Monkey Viral Video: (Screengrab)
ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. അത് തെളിയിക്കുന്ന പല ഉദാഹരണങ്ങൾ നമുക്ക് മുൻപിലെത്തിയിട്ടുണ്ട്. എഐ ലോകത്ത് ഇങ്ങനെ ഇൻസൾട്ടുകൾ നേരിട്ടിട്ടും തളരാതെ കഠിനാധ്വാനം ചെയ്ത് പരിഹസിച്ചവരുടെയെല്ലാം വായടപ്പിക്കുന്നൊരാളുണ്ട്. റിയോ എന്ന കുട്ടിക്കുരങ്ങൻ.
സദ്യ കഴിക്കുന്നതിന് ഇടയിൽ അപമാനിക്കപ്പെട്ട് നിർത്താതെ കരയുകയാണ് ഈ കുട്ടിക്കുരങ്ങൻ. എന്നാൽ ആ അപമാനത്തിന് മുൻപിൽ തളർന്നിരിക്കാൻ ഈ കുട്ടിക്കുരങ്ങൻ തയ്യാറല്ല. പശുവിനെ പരിപാലിച്ച് പാല് വിറ്റ് പണം സമ്പാദിച്ച് ഈ കുട്ടിക്കുരങ്ങന്റെ ഒന്നൊന്നര ട്രാൻഫോർമേഷനുണ്ട്.
Also Read:"ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;" വനം വകുപ്പ് കാണേണ്ടന്ന് കമന്റ്
ഈ കുട്ടിക്കുരങ്ങന്റെ ട്രാൻഫോമേഷൻ എഐ വിഡിയോ ഇന്റർനെറ്റിൽ വൈറലാണ്. 25 മില്യൺ ആളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിൽ ലൈക്കുകളും ലഭിച്ചു കഴിഞ്ഞു.
ഇങ്ങനെ കരയിപ്പിക്കല്ലേടാ കുട്ടിക്കുരങ്ങാ എന്നാണ് വിഡിയോ കണ്ട് കമന്റുകൾ വരുന്നത്. കിഡ്നി ടച്ചിങ് വിഡിയോ എന്നെല്ലാം അഭിപ്രായങ്ങൾ വരുന്നുണ്ട്.
Also Read:'ഇതൊന്നും മസ്ക് കാണേണ്ട'; വയൽ ഉഴുതു മറിക്കുന്നത് സാക്ഷാൽ സൈബർ ട്രക്ക്: വീഡിയോ
ഇത് മാത്രമല്ല, വാഹനം ഇടിച്ച് ആശുപത്രിയിലായ അച്ഛനെ ചികിത്സിക്കാൻ കഷ്ടപ്പെട്ട് പണമുണ്ടാക്കുന്ന കുട്ടിക്കുരങ്ങന്റെ എഐ വിഡിയോയും വൈറലായിരുന്നു.
Read More: 'ഇതിൽ ഇപ്പൊ ഏതാ ഒറിജിനൽ, റീൽ എടുക്കാൻ പറഞ്ഞതിന് സിനിമ എടുത്തു വച്ചിരിക്കുന്നു'; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.