scorecardresearch

"ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;" വനം വകുപ്പ് കാണേണ്ടന്ന് കമന്റ്

മനുഷ്യർക്കൊപ്പം ജോലി ചെയ്യുന്ന ഒരു കുരങ്ങനെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്

മനുഷ്യർക്കൊപ്പം ജോലി ചെയ്യുന്ന ഒരു കുരങ്ങനെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Monkey Viral Video

എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം)

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം സംസ്ഥാനത്ത് കൂടിവരികയാണ്. കാട്ടനയുടെയും കടുവയുടെയും കാട്ടുപന്നിയുടെയുമെല്ലാം ആക്രമണത്തിൽ നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നത്.  കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളിയിരുന്നു. കുരങ്ങനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും കേന്ദ്രം പരി​ഗണിച്ചില്ല.

Advertisment

മനുഷ്യ - വന്യമൃഗ സംഘർഷം ചർച്ചയാകുന്ന സാഹചര്യത്തിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച കുരങ്ങന്റെയും മനുഷ്യരുടെയും ഒരു രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനുഷ്യർക്കൊപ്പം കെട്ടിട നിർമ്മാണത്തിൽ ഏർപ്പെടുന്ന ഒരു കുരങ്ങനെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

Also Read:"കുട്ടപ്പാ... അമ്മേടെ മൂത്തേ ഓടിവാ..." എന്താ സ്നേഹം ഈ കുഞ്ഞുങ്ങൾക്ക്; വീഡിയോ

Advertisment

ഒരു കിലോ പഴം നൽകിയാൽ കുരങ്ങൻ വൈകുന്നേരം വരെ ജോലി ചെയ്തോളും എന്ന് ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. "openmallu.ai" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. 'വനം വകുപ്പ് കാണേണ്ടാ' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.

Also Read: 'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ

അതേസമയം, സിംഹങ്ങളെ വളർത്തുന്ന ഒരു മലയാളി വീട്ടമ്മയുടെ എഐ വീഡിയോയും അടുത്തിടെ ഓൺലൈനിൽ ശ്രദ്ധനേടിയിരുന്നു. സ്ത്രീ രണ്ടു സിംഹങ്ങളെ ഓമനിച്ചുവളർത്തുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. പേരു വിളിക്കുമ്പോൾ അവരുടെ അടുത്തേക്ക് ഓടിവരുന്ന ആൺ സിംഹത്തെയും പെൺ സിംഹത്തെയും വീഡിയോയിൽ കാണാം. 

Read More: നിങ്ങൾക്ക് ബുദ്ധിയുണ്ടോ? എന്നാൽ പറയാമോ ഈ റീലുകളുടെ അർഥം ഏന്തെന്ന്?

Monkey Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: