scorecardresearch

'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ

കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഭീമൻ മുതലയെയും പാമ്പിനെയുമെല്ലാം വീഡിയോയിൽ കാണിക്കുന്നത്

കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഭീമൻ മുതലയെയും പാമ്പിനെയുമെല്ലാം വീഡിയോയിൽ കാണിക്കുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Crocodile, Viral Video, AI

എഐ നിർമ്മിത ചിത്രം

ഡ്രാഗൺ, ഗോഡ്‌സില്ല, ദിനോസർ തുടങ്ങി ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിരുന്ന ചില ജീവികൾ അടുത്തിടെയായി മലയാളികളെ ചിരിപ്പിച്ച് സൈബറിടങ്ങളിൽ വൈറലായിരുന്നു. കേരളത്തിലെ അമ്മമാർ ഓമനിച്ചു വളർത്തുന്ന ഡ്രാഗൺ കുഞ്ഞുങ്ങളുടെയും ദിനോസർ കൃഷിയുടെയുമെല്ലാം എഐ നിർമ്മിത വീഡിയോകളായിരുന്നു ശ്രദ്ധനേടിയത്.

Advertisment

ഇപ്പോഴിതാ, ഭീമൻ മുതലയെയും ഡ്രാഗണിനെയുമെല്ലാം ഓമനിച്ചുവളർത്തുന്ന കേരളത്തിലെ അമ്മമാരുടെ മറ്റൊരു വീഡിയോയാണ് സൈബറിടത്ത് ഒരേസമയം ആശ്ചര്യവും കൗതുകവും സൃഷ്ടിച്ച് വൈറലാകുന്നത്. ഗൂഗിളിന്റെ എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയാണിത്.

Also Read: 'ദിനോസർ' മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ ഈ വെറൈറ്റി കൃഷി വൈറൽ

Advertisment

കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡ്രാഗണിനെയും ഭീമൻ മുതലയെയും പാമ്പിനെയുമെല്ലാം വീഡിയോയിൽ കാണിക്കുന്നത്. "ഇത്രയും സ്നേഹനിധിയായ മക്കൾ. ആ അമ്മയെ ഒന്ന് തൊടാൻ പോലും ഒരാൾക്കും സാധിക്കില്ല. റാണിയാണ് അമ്മ" എന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.

Also Read: 'അടുപ്പു കത്തിക്കാൻ ഇനി തീപ്പെട്ടി വേണ്ട,' തീ തുപ്പുന്ന ഡ്രാഗണ് പാലൂട്ടി വളർത്തുന്ന അമ്മ വൈറൽ; എഐ വീഡിയോ

"എഐ ആണേലും പറഞ്ഞത് സത്യം," എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, വീഡിയോകണ്ടാൽ ആളുകൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും നെറ്റിസൺമാർ കമന്റ് വിഭാഗത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Read More: "ഇനി ഞാൻ കരയും നീയൊക്കെ കേൾക്കും... ഇത് എന്റെ അമൃതം പൊടിയാടാ;" ക്യൂട്ട് ജോർജ് സാറും ബെൻസും വൈറൽ

Viral Viral Video Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: