/indian-express-malayalam/media/media_files/2025/06/30/ambulance-viral-video-2025-06-30-18-22-11.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/motonitch
രോഗികളുടെ ജീവൻ രക്ഷിക്കാനായി റേഡിലൂടെ കുതിച്ചുപായുന്ന ആംബുലൻസുകളും, എത്ര തിരിക്കിനിടെയും ആംബുലന്‍സുകൾക്ക് വഴിയൊരുക്കുന്ന യാത്രക്കാരും കേരളത്തിലെ പതിവ് കാഴ്ചയാണ്. അടുത്തിടെ, ഷർട്ടിടാതെ രോഗിയുമായി ആശുപത്രിയിലെത്തിയ ഒരു ആംബുലൻസ് ഡ്രൈവറുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസിനു മുന്നിൽ ചാടിയ നായയുടെ ജീവൻ രക്ഷിക്കുന്ന ഡ്രൈവറുടെ വീഡിയോയാണ് സൈബറിടത്തിൽ കൈയ്യടി നേടുന്നത്. സൈറൻ മുഴക്കി രോഗിയുമായി വേഗതയിൽ വരുന്ന ആംബുലൻസിനു മുന്നിലേക്കാണ് തെരുവുനായ പെട്ടുപോകുന്നത്.
Also Read: 'ഇതൊന്നും മസ്ക് കാണേണ്ട'; വയൽ ഉഴുതു മറിക്കുന്നത് സാക്ഷാൽ സൈബർ ട്രക്ക്: വീഡിയോ
വളവും വാഹനത്തിന്റെ വേഗതയും നായയുടെ ജീവൻതന്നെ നഷ്ടപ്പെടുത്തിയേക്കാമായിരുന്നു. എന്നാൽ ആംബുലന്‍സ് ഡ്രൈവർ കൃത്യമായി വാഹനം നിയന്ത്രിച്ചതുകൊണ്ട് നായയുടെ ജീവൻ രക്ഷിക്കാനായി. വാഹനത്തിലുണ്ടായിരുന്നവർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരുന്നു ഡ്രൈവർ വാഹനം കൈകാര്യം ചെയ്തത് എന്നതാണ് ശ്രദ്ധേയം.
Also Read:ജോർജ് സാറായി ജനാർദ്ദനൻ; ശബ്ദം നൽകിയ നടനെ മനസ്സിലായോ? വീഡിയോ
ഡ്രൈവറെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. "ജീവൻ കൈയിൽ പിടിച്ചു ഓടുമ്പോഴും ഒരു ജീവൻ പോലും നഷ്ടപ്പെടാതെ ഇരിക്കാൻ നോക്കുന്ന ഡ്രൈവർ. അവനിരിക്കട്ടെ ഇന്നത്തെ സെല്യൂട്ട്" എന്നാണ് ഒരാൾ കുറിച്ചത്. "ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവർക്കു അറിയാം", "ഡ്രൈവർ രക്ഷിച്ചതു രണ്ടു ജീവനെയാണ്", "വാഹനത്തിൽ ഉള്ള ജീവനോടൊപ്പം റോഡിൽ കണ്ട ജീവനും ഒരുപോലെ വില കൊടുത്ത ആ ഡ്രൈവർ ചേട്ടന് ബിഗ് സല്യൂട്ട്" എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.
Read More:ഈ മഴക്കാലത്ത് ഇതല്ലാതെ വേറെ വഴിയില്ല; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.