/indian-express-malayalam/media/media_files/2025/06/29/janardhanan-ai-video-2025-06-29-16-17-55.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. ഒരുപിടി ബോക്സ് ഓഫീസ് റെക്കോർഡുകളും തുടരും സ്വന്തംപേരിലായിക്കിയിട്ടുണ്ട്.
സിനിമയുടെ വൻ വിജയത്തിനൊപ്പം അതിലെ കഥാപാത്രങ്ങളും പ്രശംസ നേടി. മോഹൻലാലിന്റെ ബെൻസും വില്ലനായെത്തിയ പ്രകാശ് വർമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാണ്. ചെറുപുഞ്ചിരിയോടെ സൗമ്യനായെത്തി പിന്നീടങ്ങോട്ട് കൊടൂരവില്ലനായി തകർത്താടുകയായിരുന്നു പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ.
Also Read:'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ
ജോർജ് സാർ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ താരം ജനാർദ്ദനൻ എത്തിയാൽ എങ്ങനെയുണ്ടാകും? സിഐ ജോർജിന്റെ വേഷം ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഒരു എഐ വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്.
Also Read:"ലേ അമ്മമ്മ: പിള്ളേര് വൈബാക്കി തരാന്ന് പറഞ്ഞ് കേറ്റി വിട്ടതാ; പരലോകം കണ്ടു!"
നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറാണ് ജനാർദ്ദനന്റെ ശബ്ദം അനുകരിച്ചിരിക്കുന്നത്. "aiyyo.ai" നിർമ്മിച്ച വീഡിയോ കോട്ടയം നസീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "തുടരും സിനിമയിലെ ജോർജ് സാറിന്റെ ഡയലോഗ് ജനാർദ്ദനൻ ചേട്ടൻ പറഞ്ഞാൽ എങ്ങനെ ഇരിക്കുമെന്ന് ഞാൻ ഒരു ശ്രമം നടത്തിയിരുന്നു. അതിപ്പോ എഐയിൽ ചെയ്ത് ആരോ വിട്ടിട്ടുണ്ട്. കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഇത് ചെയ്ത ആൾക്കിരിക്കട്ടെ ഒരു കുതിര പവൻ" എന്ന കുറിപ്പോടെയാണ് കോട്ടയം നസീർ വീഡിയോ പങ്കുവച്ചത്.
Read More:ഈ മഴക്കാലത്ത് ഇതല്ലാതെ വേറെ വഴിയില്ല; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.