scorecardresearch

"ലേ അമ്മമ്മ: പിള്ളേര് വൈബാക്കി തരാന്ന് പറഞ്ഞ് കേറ്റി വിട്ടതാ; പരലോകം കണ്ടു!"

Grandmother Playing in Park Viral Video: കുട്ടികൾക്ക് കളിക്കാനുള്ള റിങ്ങിൽ കയറി കിടന്ന് കളിക്കുകയാണ് ഈ അമ്മുമ്മ. അമ്മുമ്മ അത് എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്നത് മുഖത്ത് നിന്ന് തന്നെ വ്യക്തമാണ്

Grandmother Playing in Park Viral Video: കുട്ടികൾക്ക് കളിക്കാനുള്ള റിങ്ങിൽ കയറി കിടന്ന് കളിക്കുകയാണ് ഈ അമ്മുമ്മ. അമ്മുമ്മ അത് എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്നത് മുഖത്ത് നിന്ന് തന്നെ വ്യക്തമാണ്

author-image
Trends Desk
New Update
Grandmother Playing in Park Viral Video

(Screengrab)

മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ഒന്ന് കറങ്ങാനിറങ്ങിയതാണ് ഈ അമ്മമ്മ. പക്ഷേ ഇതൊരു ഒന്നൊന്നര കറക്കമായിപ്പോയി എന്നാണ് വിഡിയോ കണ്ടവരെല്ലാം പറയുന്നത്. എന്നാൽ അമ്മമ്മയുടെ വൈബിനാണ് ഫുൾ കയ്യടി ലഭിക്കുന്നത്. 

Advertisment

മക്കളുടേയും ചെറുമക്കളുടേയും സന്തോഷത്തിനൊപ്പം കൂടിയാണ് ഇവിടെ ഈ അമ്മമ്മയുടെ കുസൃതിത്തരം. കുട്ടികൾക്ക് കളിക്കാനുള്ള റിങ്ങിൽ കയറി കിടന്ന് കളിക്കുകയാണ് ഈ അമ്മുമ്മ. അമ്മുമ്മ അത് എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്നത് മുഖത്ത് നിന്ന് തന്നെ വ്യക്തമാണ്. 

Also Read: 'ചക്രയിബ് ചെയ്യണം'; അമൃതം പൊടീടെ പവറാടാ; സ്റ്റൈലല്ലേ കുഞ്ഞ് അല്ലുപ്പൻ!

Advertisment

അമ്മമ്മ റോക്സ് എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒൻപത് ലക്ഷത്തിന് അടുത്ത് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. അമ്മമ്മയുടെ ഈ വൈബിന് കയ്യടിച്ച് നിരവധി പേരാണ് കമന്റുകളുമായി വരുന്നത്.

Also Read: 'ഇതോടെ ഈ ട്രെൻഡ് അവസാനിച്ചിരിക്കുന്നു'; ഒടുക്കം കളത്തിലിറങ്ങി ജെസിബിയും; വീഡിയോ

"ഒന്ന് കറങ്ങി...മദ്രാസ് ബാംഗ്ലൂർ ബോംബെ കൽപ്പാത്തി...ലെ അമ്മൂമ്മ: ചെറിയൊരു തലകറക്കം ഞാനൊന്നു കിടക്കട്ടെ..." ഇങ്ങനെയെല്ലാമാണ് വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്. 

Also Read: മഞ്ഞൾപ്പൊടി മാത്രമല്ല; ഇങ്ങനേയും 'സ്വർണ മഴ' സൃഷ്ടിക്കാം

കറങ്ങാൻ കൊണ്ടുപോകാം എന്ന് പറഞ്ഞ് അമ്മമ്മയെ പറ്റിച്ചതാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. "ലേ അമ്മമ്മ: കറങ്ങാൻ കൊണ്ടോവാ എന്ന് പറഞ്ഞപ്പോൾ ഇത്രേം കറങ്ങും എന്ന് വിചാരിച്ചില്ല, സുകൃതക്ഷയം, ലെ അമ്മമ്മ: പിള്ളേർ വൈബ് ആക്കിതരാന്ന് പറഞ്ഞ് കേറ്റി വിട്ടതാ,പരലോകം കണ്ടു...ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. 

Read More: കേളപ്പേട്ടാ, ഈ പുഴ എന്റെ അമ്മയാ...അമ്മേ! ഒരാൾ മുങ്ങി ചാവാൻ പോവുമ്പോ ഇങ്ങനെ ചിരിക്കരുത്

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: