scorecardresearch

മഞ്ഞൾപ്പൊടി മാത്രമല്ല; ഇങ്ങനേയും 'സ്വർണ മഴ' സൃഷ്ടിക്കാം; വൈറൽ മാജിക്കിന് പിന്നിലെ ശാസ്ത്രം

Turmeric flashlight hack: കുർകുമിനിലൂടെ ഫ്ളാഷ് ലൈറ്റിൽ നിന്നുള്ള പ്രകാശം കടന്ന് പോകുമ്പോൾ ഇത് തിളങ്ങുകയും നിറം പടരുകയും ചെയ്യും. ദൃശ്യപ്രകാശത്തെ പുറന്തള്ളാൻ കഴിയുന്ന പദാർഥമാണ് കുർകുമിൻ

Turmeric flashlight hack: കുർകുമിനിലൂടെ ഫ്ളാഷ് ലൈറ്റിൽ നിന്നുള്ള പ്രകാശം കടന്ന് പോകുമ്പോൾ ഇത് തിളങ്ങുകയും നിറം പടരുകയും ചെയ്യും. ദൃശ്യപ്രകാശത്തെ പുറന്തള്ളാൻ കഴിയുന്ന പദാർഥമാണ് കുർകുമിൻ

author-image
WebDesk
New Update
Turmeric Flashlight Hack

Turmeric Flashlight Hack Photograph: (Screengrab)

Turmeric Flashlight Hack: മഞ്ഞൾപ്പൊടി, സുതാര്യമായ പാത്രത്തിലെ വെള്ളം, ഫ്ളാഷ് ലൈറ്റ്...ഈ മൂന്നും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഭരിക്കുന്നത്. ഇരുട്ട് നിറഞ്ഞ മുറിയിൽ മൊബൈൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ചില്ലു ഗ്ലാസിലേക്ക് മഞ്ഞൾപ്പൊടിയിടുന്നതോടെ വരുന്ന വെളിച്ചം കണ്ട് അത്ഭുതപ്പെടുന്ന കുട്ടികളുടെയും മുതിർന്നവരുടേയും മൃഗങ്ങളുടേയുമെല്ലാം വിഡിയോകളാണ് ഇന്റർനെറ്റ് ലോകം കീഴടക്കുന്നത്. എന്താണ് ഈ മഞ്ഞൾപ്പൊടി മാജിക്കിന് പിന്നിലെ ശാസ്ത്രം? എവിടെയാണ് ഇത് ആരംഭിച്ചത്? 

Advertisment

വിഡിയോ ക്രിയേറ്റർമാരായ ജെഫ് ആൻഡ് ലിസ് ഈ ട്രിക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർ പിന്നെ ഇത് പരീക്ഷിക്കാൻ തുടങ്ങി. വെള്ളത്തിലേക്ക് മഞ്ഞൾപ്പൊടി ഇടുമ്പോഴേക്കും ഇങ്ങനെ 'സ്വർണ മഴ' പോലെ മഞ്ഞൾപ്പൊടി വെള്ളത്തിലേക്ക് അലിയുന്നതും മഞ്ഞവെളിച്ചം വരുന്നതും എങ്ങനെയാണ്? 

Also Read: അമ്മയാണത്രേ അമ്മ..പേടിപ്പിച്ച് കൊല്ലാൻ ഓരോ റീൽ ശ്രമം; ഒരു കുരുന്നിന്റെ രോദനം

മഞ്ഞൾപ്പൊടിയും വെളിച്ചവും തമ്മിൽ ചേരുമ്പോഴുള്ള അത്ഭുതമാണ് ഇത്. മഞ്ഞൾപ്പൊടിയിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന പദാർഥമാണ് ഈ അത്ഭുതം സൃഷ്ടിക്കുന്നത്. ഈ കുർകുമിനിലൂടെ ഫ്ളാഷ് ലൈറ്റിൽ നിന്നുള്ള പ്രകാശം കടന്ന് പോകുമ്പോൾ ഇത് തിളങ്ങുകയും നിറം പടരുകയും ചെയ്യും. ദൃശ്യപ്രകാശത്തെ പുറന്തള്ളാൻ കഴിയുന്ന പദാർഥമാണ് കുർകുമിൻ. 

Advertisment

മുറി മുഴുവൻ ഇരുട്ടായതിനാൽ കുർകുമിനും ലൈറ്റും വെള്ളവും ചേരുമ്പോഴുണ്ടാവുന്ന എഫക്റ്റ് കൂടുതൽ വ്യക്തമായി കാണാനാവും. എന്നാൽ മഞ്ഞൾപ്പൊടിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കുർകുമിൻ അടങ്ങിയിട്ടുള്ളത്.  

Also Read: 'ലാ നിന' പ്രതിഭാസവും തുണച്ചില്ല; ചുട്ടുപൊള്ളി ലോകം...കാരണം ഇതാണ്

ഈ വഴി ഒന്ന് പരീക്ഷിച്ച് നോക്കൂ

മഞ്ഞൾപ്പൊടി മാത്രം ഉപയോഗിച്ചല്ല. വിറ്റാമിൻ ബി2 കാപ്സ്യൂളും ഈ ട്രിക്കിനായി ഉപയോഗിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ആദ്യം വൈറലായത് വിറ്റാമിൻ ബി കാപ്സ്യൂൾ ഉപയോഗിച്ചുള്ള പരീക്ഷണമായിരുന്നു. വിറ്റാമിൻ ബി2 ക്യാപ്സ്യൂൾ ഉപയോഗിക്കുന്നതിലൂടെ യുവി ലൈറ്റിന് കീഴിൽ റൈബോഫ്ലാവിൻ എന്ന പ്രതിഭാസത്തിലൂടെ വെള്ളം മഞ്ഞ-പച്ച നിറത്തിൽ തിളങ്ങും. ഭാഗികമായി മാത്രമാണ് റൈബോഫ്ലവിൻ വെള്ളത്തിൽ ലയിക്കുന്നത്.   

വിറ്റാമിൻ ബി2 ക്യാപ്സൂൾ തുറന്ന് ഇത് വെള്ളത്തിൽ ഇത് കലക്കണം, പിന്നാലെ മുറിയിലെ ലൈറ്റുകൾ അണച്ച് യുവി ടോർച്ച് ഓൺ ആക്കണം..ഇതോടെ വെള്ളം തിളങ്ങുന്ന അത്ഭുതം കാണാം. എന്നാൽ മഞ്ഞൾപ്പൊടി ഉപയോഗിച്ചുള്ള ട്രിക്കിൽ ഫ്ളാഷ് ലൈറ്റിനേക്കാൾ യുവി ലൈറ്റ് ഉപയോഗിച്ചാലാണ് കൂടുതൽ എഫക്റ്റ് ലഭിക്കുക എന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. 

Also Read: എന്താണ് എച്ച്എംപിവി വൈറസ് ? അറിയേണ്ടതെല്ലാം

റിബോഫ്ലേവിൻ ഇരുട്ടിൽ തിളങ്ങുന്ന പദാർഥം കൂടിയാണ്. എന്നുവെച്ചാൽ ഇതിന് വെളിച്ചത്തെ ആഗിരണം ചെയ്യാനും പുറന്തള്ളാനും കഴിവുണ്ട്. മഞ്ഞൾപ്പൊടിയേക്കാൾ വിറ്റാമിൻ ബിയും വെള്ളവും യുവി ലൈറ്റും ഉപയോഗിച്ചുള്ള പരീക്ഷണത്തിനാണ് കൂടുതൽ അമ്പരപ്പിക്കുന്ന എഫക്റ്റ് കൊണ്ടുവരാൻ സാധിക്കുന്നത്.

പ്രത്യേകിച്ചും മഞ്ഞൾപ്പൊടിയും വെള്ളവും പ്രകാശവും ചേരുമ്പോഴുള്ള അത്ഭുതം കുട്ടികളെയാണ് കീഴടക്കുന്നത്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട പാർവതി തിരുവോത്ത് ഉൾപ്പെടെ ഈ വൈറൽ ട്രിക്ക് വിഡിയോക്ക് ലൈക്ക് ചെയ്ത് കഴിഞ്ഞു. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഒരു അത്ഭുതാന്തരീക്ഷം സൃഷ്ടിക്കാൻ ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും വെള്ളവുമെല്ലാം തന്നെ ധാരാളം എന്ന് തെളിയിക്കുന്നതാണ് ഈ വൈറൽ റീലുകൾ.  

Read More: കാൻസറിനുള്ള വാക്സിൻ റഷ്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയോ? വാസ്തവം പരിശോധിക്കാം

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: