/indian-express-malayalam/media/media_files/2025/06/27/turmeric-flashlight-trend-2025-06-27-16-44-01.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
വിസ്മയക്കാഴ്ചയാകുന്ന മഞ്ഞൾപ്പൊടി റീലുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. ഇരുട്ട് നിറഞ്ഞ മുറിയിൽ മൊബൈൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ചില്ലു ഗ്ലാസിലേക്ക് മഞ്ഞൾപ്പൊടിയിടുന്നതോടെ ഉണ്ടാകുന്ന വെളിച്ചം കണ്ട് അത്ഭുതപ്പെടുന്ന കുട്ടികളുടെയും മുതിർന്നവരുടേയും മൃഗങ്ങളുടേയുമെല്ലാം വിഡിയോകളാണ് ഇന്റർനെറ്റ് ലോകം കീഴടക്കുന്നത്.
ഇപ്പോഴിതാ, ട്രെൻഡിങ്ങായ മഞ്ഞൾപ്പൊടി വീഡിയോകളിലെ പുതിയൊരു വെറൈറ്റിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂറ്റൻ ചില്ലു പാത്രത്തിലേക്ക് മണ്ണുമാന്തി യന്ത്രംകൊണ്ട് മഞ്ഞൾപ്പൊടി ഇടുന്നതും ആളുകൾ ഇതുകണ്ട് കൗതുകത്തോടെ നോക്കി നൽക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. രസകരമായ വീഡിയോ എഐ സൃഷ്ടിയാണ്.
Also Read: മഞ്ഞൾപ്പൊടി മാത്രമല്ല; ഇങ്ങനേയും 'സ്വർണ മഴ' സൃഷ്ടിക്കാം
ഇൻസ്റ്റഗ്രാമിൽ, "say deb 1" എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനകം അറുപത് ദശലക്ഷത്തിലധികം കാഴ്ചകൾ നേടി. ഒരു ദശലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്കുണ്ട്. നിരവധി കമന്റുകളും പോസ്റ്റിൽ ഉപയോക്താക്കൾ പങ്കുവയ്ക്കുന്നുണ്ട്.
Also Read: കേളപ്പേട്ടാ, ഈ പുഴ എന്റെ അമ്മയാ...അമ്മേ! ഒരാൾ മുങ്ങി ചാവാൻ പോവുമ്പോ ഇങ്ങനെ ചിരിക്കരുത്
വൈറൽ മാജിക്കിന് പിന്നിലെ ശാസ്ത്രം
മഞ്ഞൾപ്പൊടിയും വെളിച്ചവും തമ്മിൽ ചേരുമ്പോഴുള്ള അത്ഭുതമാണ് ഇത്. മഞ്ഞൾപ്പൊടിയിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന പദാർഥമാണ് ഈ അത്ഭുതം സൃഷ്ടിക്കുന്നത്. ഈ കുർകുമിനിലൂടെ ഫ്ളാഷ് ലൈറ്റിൽ നിന്നുള്ള പ്രകാശം കടന്ന് പോകുമ്പോൾ ഇത് തിളങ്ങുകയും നിറം പടരുകയും ചെയ്യും. ദൃശ്യപ്രകാശത്തെ പുറന്തള്ളാൻ കഴിയുന്ന പദാർഥമാണ് കുർകുമിൻ.
Also Read:സ്റ്റെപ്പ് കുറച്ച് സിംപിളായി പോയോ? ചിരിക്കാതെ പാട്ട് തുടർന്ന ചേച്ചിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
മുറി മുഴുവൻ ഇരുട്ടായതിനാൽ കുർകുമിനും ലൈറ്റും വെള്ളവും ചേരുമ്പോഴുണ്ടാവുന്ന എഫക്റ്റ് കൂടുതൽ വ്യക്തമായി കാണാനാവും. എന്നാൽ മഞ്ഞൾപ്പൊടിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കുർകുമിൻ അടങ്ങിയിട്ടുള്ളത്. മഞ്ഞൾപ്പൊടിയ്ക്ക് പകരം വിറ്റാമിൻ ബി2 കാപ്സ്യൂളും ഈ ട്രിക്കിനായി ഉപയോഗിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ആദ്യം വൈറലായത് വിറ്റാമിൻ ബി കാപ്സ്യൂൾ ഉപയോഗിച്ചുള്ള പരീക്ഷണമായിരുന്നു. വിറ്റാമിൻ ബി2 ക്യാപ്സ്യൂൾ ഉപയോഗിക്കുന്നതിലൂടെ യുവി ലൈറ്റിന് കീഴിൽ റൈബോഫ്ലാവിൻ എന്ന പ്രതിഭാസത്തിലൂടെ വെള്ളം മഞ്ഞ-പച്ച നിറത്തിൽ തിളങ്ങും. ഭാഗികമായി മാത്രമാണ് റൈബോഫ്ലവിൻ വെള്ളത്തിൽ ലയിക്കുന്നത്.
Read More:'കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു;' കരിമ്പു കണ്ടാൽ കണ്ട്രോൾ പോകും ഈ കുഞ്ഞന്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.