scorecardresearch

ഈ മഴക്കാലത്ത് ഇതല്ലാതെ വേറെ വഴിയില്ല; വൈറലായി വീഡിയോ

"മഴക്കോട്ട് എൻട്രി കോഴി കൊണ്ടോയി" എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

"മഴക്കോട്ട് എൻട്രി കോഴി കൊണ്ടോയി" എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

author-image
Trends Desk
New Update
Raincoat Animal AI Video

എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം

മഴക്കോട്ടു ധരിച്ച് ബൈക്കിലും സ്കൂട്ടറിലുമെല്ലാം യാത്ര ചെയ്യുന്നവർ ഈ മഴക്കാലത്തെ ഒരു പതിവ് കാഴ്ചയാണ്. വിവിധ നിറങ്ങളിലുള്ള നൂറു രൂപ കോട്ടുകളാണ് കുറച്ചു വർഷങ്ങളായി മഴക്കോട്ട് വിപണിയിലെ താരം. ഇപ്പോഴിതാ, മൃഗങ്ങൾ മഴക്കോട്ട് ധരിച്ച് മഴയത്ത് നടക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ആനയും നായയും പൂച്ചയും കോഴിയുമെല്ലാം നൂറു രൂപ കോട്ടണിഞ്ഞ് മഴയത്ത് നടക്കുന്ന വീഡിയോയാണിത്. കൗതുകകരമായ വീഡിയോ എഐ സൃഷ്ടിയാണ്. "firos nv" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Also Read:'ഇതോടെ ഈ ട്രെൻഡ് അവസാനിച്ചിരിക്കുന്നു'; ഒടുക്കം കളത്തിലിറങ്ങി ജെസിബിയും; വീഡിയോ

മഞ്ഞ നിറത്തിലുള്ള കോട്ടു ധരിച്ച കൊമ്പൻ ആന റോഡിലൂടെ നടക്കുന്നതും അതു നോക്കിനിൽക്കുന്ന ആളുകളെയും കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ കൂട്ടിയാന, നായ, പൂച്ച, കോഴി, പശു തുടങ്ങി മൃഗങ്ങളെല്ലാം കോട്ടു ധരിച്ച് എത്തുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

Advertisment

Also Read: 'ഇന്ത്യയിൽ ഇതിലും പ്രശസ്തനായ ഗായകൻ വേറെയുണ്ടോ?' മലയാളികളുടെ അഭിമാന താരം; ഞെട്ടിച്ച ആ വീഡിയോ ഇതാ

ധാരാളം രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "മഴക്കോട്ട് എൻട്രി കോഴി കൊണ്ടോയി" എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റു ചെയ്തത്. "ആരാടാ പറഞ്ഞെ 100 രൂപ കോട്ട് ഇട്ടാൽ ചെവി നനയില്ല എന്ന്", "100 രൂപ കോട്ട് മുതലാളി: ദിസ് ഈസ് ടൂ മച്ച്" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.

Read More:കേളപ്പേട്ടാ, ഈ പുഴ എന്റെ അമ്മയാ...അമ്മേ! ഒരാൾ മുങ്ങി ചാവാൻ പോവുമ്പോ ഇങ്ങനെ ചിരിക്കരുത്

Rain Artificial Intelligence Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: