/indian-express-malayalam/media/media_files/2025/06/26/prakash-mathew-niram-2025-06-26-19-04-53.jpg)
എഐ നിർമ്മിത ചിത്രം (യൂട്യൂബ്)
കുഞ്ചാക്കോ ബോബനെയും ശാലിനിയെയും പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'നിറം'. 1999-ൽ പുറത്തിറങ്ങിയ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമായി മാറുകയും ചെയ്തു. എബി, സോന എന്നീ കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനെയും ശാലിനിയും എത്തിയപ്പോൾ, ഗായകനായ പ്രകാശ് മാത്യു ആയി ബോബൻ ആലുംമൂടൻ ചിത്രത്തിൽ ശ്രദ്ധനേടി.
പി. ജയചന്ദ്രനും സുജാത മോഹനും ആലപിച്ച 'പ്രായം നമ്മിൽ മോഹം നൽകീ' എന്ന ഗാനം കോളേജ് പരിപാടിയിൽ ആലപിച്ചുകൊണ്ടായിരുന്നു ചിത്രത്തിൽ പ്രകാശ് മാത്യുവിന്റെ എൻട്രി. വലിയ കൈയ്യടി നേടിയ ഈ രംഗങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധനേടിയിരുന്നു.
Also Read: 'മായേച്ചി ഞാൻ വന്നു...'; മിന്നൽ മുരളിക്കൊപ്പം അതിശയന്റെ ഒന്നൊന്നര തിരിച്ചുവരവ്; വീഡിയോ
ഇപ്പോഴിതാ, പ്രകാശ് മാത്യുവിനെ ലോക പ്രശസ്ത ഗായകനായി അവതരിപ്പിക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രസകരമായ വീഡിയോ " Six Eight" എന്ന യൂട്യൂബ് ചാനലാണ് പങ്കുവച്ചിരിക്കുന്നത്.
Also Read: 'മൂന്നാർ ഗ്രാൻഡ് പ്രിക്സ്;' ഗ്യാപ് റോഡിലൂടെ ചീറിപ്പാഞ്ഞ് എഫ് 1 കാറുകൾ; വീഡിയോ
വിദ്യാസാഗർ സംഗീതം ഒരുക്കിയ നിറത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടേതാണ് വരികൾ. ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ജോമോൾ, ലാലു അലക്സ്, ദേവൻ, അംബിക, ബിന്ദു പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
Read More:'ഇത് എങ്ങനെ വന്നെന്ന് ചോദിക്കരുത്;' വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.