/indian-express-malayalam/media/media_files/2025/06/21/f1-munnar-2025-06-21-16-29-18.jpg)
എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം)
ഫോര്‍മുല 1 റേസിങ് മത്സരങ്ങൾ പണ്ട് ടിവിയിൽ കാണുമ്പോൾ, ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞ ഈ കാറുകൾ എങ്ങനെയാകും റോഡുകളിലൂടെ അനായാസം സഞ്ചരിക്കുക എന്നു ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. കേരളത്തിലെ റോഡുകളിലൂടെ ഫോര്‍മുല 1 റേസിങ് മത്സരങ്ങൾ നടന്നാലോ?
മൂന്നാറിലെ തേയില തോട്ടങ്ങൾക്കു നടുവിലൂടെ കുതിച്ചുപായുന്ന എഫ് 1 കാറുകളുടെ ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 'കേരളത്തിൽ ആദ്യമായി ഫോർമുല 1 റേസിങ് നടക്കുന്നു' എന്ന തരത്തിൽ വാർത്താ രൂപത്തിലാണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
Also Read:'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ
റേസിന് മുന്നോടിയായി മൂന്നാറിലെ ഗ്യാപ് റേഡിൽ സംഘടിപ്പിച്ച ടെസ്റ്റ് റേസിങ്ങാണ് വീഡിയോയിൽ കാണിക്കുന്നത്. മഴയത്ത് കോടമഞ്ഞിലൂടെ ചീറിപ്പായുന്ന കാറുകളും റേസ് കാണാനെത്തിയ ആളുകളുമെല്ലാം വീഡിയോയിൽ ഉണ്ട്. "മൂന്നാർ ഗ്രാൻഡ് പ്രിക്സ്", "റോഡിൽ കുഴി ഇല്ലാത്ത കേരളം ആണോ", "1-ാം സ്ഥാനം തെക്കേടത്ത് ചുണ്ടൻ തൂക്കും," എന്നിങ്ങനെ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
"glitch in the matrix" എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രസകരമായ മറ്റു നിരവധി എഐ വീഡിയോകളും അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേറ്ററായ വിയോ 3 എന്ന അത്യാധുനിക ടെക്സ്റ്റ്-ടു-വീഡിയോ മോഡൽ ഉപയോഗിച്ചാണ് വീഡിയോകൾ നിർമ്മിച്ചത്.
Read More:"ഞാൻ ഇവിടെ ഒറ്റയ്ക്കാ, ഈ ജിറാഫുകളുടെ കൂടെ;" പേടിയുണ്ടെങ്കിലും അപ്പൂപ്പൻ കൂളാ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.