scorecardresearch

"സ്റ്റീഫാ... ആ ഹരിമുരളീരവം ഒന്നു വായിച്ചേ;" ഈ ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; വീഡിയോ

ലൂസിഫറിൽ മോഹൻലാലും വിവേക് ഒബ്രോയിയും തകർത്ത് അഭിനയിച്ച ക്ലൈമാക്സ് രംഗമാണ് സൈബറിടത്ത് വൈറലാകുന്നത്

ലൂസിഫറിൽ മോഹൻലാലും വിവേക് ഒബ്രോയിയും തകർത്ത് അഭിനയിച്ച ക്ലൈമാക്സ് രംഗമാണ് സൈബറിടത്ത് വൈറലാകുന്നത്

author-image
Entertainment Desk
New Update
LuciferLucifer climax funny video Viral, Viral video

ചിത്രം: ഇൻസ്റ്റഗ്രാം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ. ഈ വർഷം മാർച്ചിൽ റിലീസു ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും മഹാവിജയമായിരുന്നു സ്വന്തമാക്കിയത്. മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി മാറാനും എമ്പുരാനായി.

Advertisment

ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു ലൂസിഫറിൽ വില്ലനായെത്തിയത്. ബോബി എന്ന വിവേകിന്റെ കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ, വിവേക് ഒബ്രോയിയും മോഹൻലാലും തകർത്ത് അഭിനയിച്ച ലൂസിഫറിലെ ക്ലൈമാക്സ് രംഗമാണ് സൈബറിടത്ത് വൈറലാകുന്നത്.

Also Read: നടുക്കുന്ന ക്രൂരത; കാമുകിക്കായി ദേശിയ പക്ഷിയെ കൊന്നു; നിറയെ നിഗൂഡതകൾ!

Advertisment


സിനിമയിലെ മാസ്സ് സീൻ എഐ ഉപയോഗിച്ച് കോമഡി ആയി ചിത്രീകരിച്ചിരിക്കുകയാണ്. ക്ലൈമാക്സിൽ, 'ബോബി... നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ;' എന്ന മോഹൻലാലിന്റെ ഡയലോഗ് കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് തൊട്ടുപിന്നാലെ വരുന്നത്. മോഹൻലാൽ ക്ലാരിനെറ്റ് വായിക്കുന്ന രംഗമാണ് അടുത്തതായി കാണിക്കുന്നത്.

Also Read:"ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;" വനം വകുപ്പ് കാണേണ്ടന്ന് കമന്റ്

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായെത്തുന്നത്. "ബോബി: ഞാൻ പറയുന്ന ഒരു പാട്ട് വായിക്കാൻ പറ്റുവോ?", "ഇതിനുമുകളിൽ ഇനി പോത്തച്ചന് വായിക്കാൻ ഇല്ല...", "ലെ മസൂദ് : നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു. ഇവനെ കല്യാണത്തിന് കൊണ്ട് വന്നതല്ല കൊല്ലാൻ കൊണ്ട് വന്നതാണ്","സ്റ്റീഫാ, ആ ഹരിമുരളീരവം ഒന്ന് വായിച്ചേ?" എന്നിങ്ങനെയാണ് പോസ്റ്റിനു ലഭിക്കുന്ന കമന്റുകൾ.

Read More:"ഇവനാണ് അപ്പു, എന്റെ തക്കുടുവാവ..."; അമ്മൂമ്മയുടെ കുട്ടിക്കുരങ്ങന് എന്താ അനുസരണ; വീഡിയോ

Vivek Oberoi Lucifer Mohanlal Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: