scorecardresearch

നടുക്കുന്ന ക്രൂരത; കാമുകിക്കായി ദേശിയ പക്ഷിയെ കൊന്നു; നിറയെ നിഗൂഡതകൾ!

Viral Video: ഒന്നിന് പിറകെ ഒന്നായി പുറം ലോകം അറിയുന്ന പൂച്ച സാറിന്റെ മനസിലെ നിഗൂഡതകളാണ് വൈറലാവുന്നത്. പൂച്ച സാറിന്റെ തന്ത്രങ്ങൾക്ക് ആരാധകരും ഏറെയാണ്

Viral Video: ഒന്നിന് പിറകെ ഒന്നായി പുറം ലോകം അറിയുന്ന പൂച്ച സാറിന്റെ മനസിലെ നിഗൂഡതകളാണ് വൈറലാവുന്നത്. പൂച്ച സാറിന്റെ തന്ത്രങ്ങൾക്ക് ആരാധകരും ഏറെയാണ്

author-image
Trends Desk
New Update
AI Cat Video

AI Cat Video Photograph: (Screengrab)

പ്രപഞ്ചത്തിൽ മനുഷ്യന് ഇനിയും പിടിതരാത്ത കോടാനുകോടി നിഗൂഡതകളുണ്ടെന്നല്ലേ പറയുന്നത്. ഓരോ മനുഷ്യന്റെ മനസിനുള്ളിലും അതിലുമനേകം നിഗൂഡതകളുണ്ടാവാം. എന്തിന്, ഈ പൂച്ച സാറിലുമുണ്ട് മറ്റാർക്കും പിടിതരാത്ത ഒരു കുന്ന് നിഗൂഡതകൾ..ഈ പൂച്ചയിലോ എന്ന് പുച്ഛിക്കാൻ വരട്ടെ..

Advertisment

ഒന്നിന് പിറകെ ഒന്നായി പുറം ലോകം അറിയുന്ന പൂച്ച സാറിന്റെ മനസിലെ നിഗൂഡതകളാണ് വൈറലാവുന്നത്. പൂച്ച സാറിന്റെ തന്ത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. ഈ പൂച്ചസാറിനെ ഉപമിക്കാൻ വേണമെങ്കിൽ മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ പ്രശസ്തമായൊരു ഡയലോഗ് ഇങ്ങനെ മാറ്റി എഴുതാം, "നീയടക്കമുള്ള പൂച്ചവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും.." സംശയമുണ്ടെങ്കിൽ വിഡിയോ കണ്ട് നോക്കു..

Also Read:"ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;" വനം വകുപ്പ് കാണേണ്ടന്ന് കമന്റ്

Advertisment

ഇത്രയ്ക്ക് 'ചീപ്പ്' ആയിരുന്നോ പൂച്ച സാർ? ഇത്രയ്ക്ക് 'റൊമാന്റിക്' ആയിരുന്നോ പൂച്ച സാർ? ഈ വിഡിയോ കണ്ട് കഴിയുമ്പോൾ നിങ്ങളുടെ മനസിൽ വന്ന ചോദ്യം ഇതിൽ ഏതാണ്? ഒരു പാവം മയിലിനെ സ്നേഹം നടിച്ച് വശീകരിച്ച് തന്റെ കാമുകിക്ക് മയിൽ തോലുകൊണ്ട് ഗൗൺ തയിച്ച പൂച്ച സാർ ഹീറോ ആണോ വില്ലനാണോ?

Also Read:"ഇവനാണ് അപ്പു, എന്റെ തക്കുടുവാവ..."; അമ്മൂമ്മയുടെ കുട്ടിക്കുരങ്ങന് എന്താ അനുസരണ; വീഡിയോ

എന്തായാലും പൂച്ചസാറിന്റ എഐ വിഡിയോ വൈറലാണ്. വിഡിയോയേക്കാൾ രസകരമായ കമന്റുകളും നിറയുന്നുണ്ട്. "കാമുകിക്ക് വേണ്ടി ഞങ്ങളുടെ ദേശീയ പക്ഷിയെ നീ കൊന്നല്ലോ, കുരുത്തം കെട്ടവനെ..കയ്യിലിരിപ്പ് തരികിട ആണെങ്കിലും... കാമുകിക്ക് വേണ്ടി തയ്ച്ച ഗൗൺ സൂപ്പറായിട്ടുണ്ട്..നിന്നെ ഉടനെ പൊലീസ് പൊക്കും..ആളൂർ പോയീട്ടാ.. police പൊക്കിയാൽ നീ തീർന്നെടാ തീർന്നു. ദേശീയ പക്ഷിനെ കൊന്നു ഉടുപ്പു തുന്നി കാമുകിക്കിട്ട അലവലാതി." ഇങ്ങനെയെല്ലാമാണ് കമന്റുകൾ വരുന്നത്.  

Read More: "ഇതു ശരിക്കും മുട്ട വിരിയിച്ചത് ആണോ?" ഞെട്ടിച്ച് ദാസൻ ചേട്ടന്റെ ഡ്രാഗൺ ഫാം; വീഡിയോ

AI Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: