/indian-express-malayalam/media/media_files/2025/06/22/athisayan-minnal-murali-viral-video-2025-06-22-14-45-42.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/wild spell studio
വിനയന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ മലയാളം സൂപ്പർ ഹീറോ ചിത്രമായിരുന്നു 'അതിശയൻ.' മാസ്റ്റർ ദേവദാസ്, ജയസൂര്യ, ജാക്കി ഷ്രോഫ്, കാവ്യ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വലിയ വിജയമായി മാറിയിരുന്നു. അതിശയന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇടക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ ബേസിൽ ജോസഫ്- ടൊവിനോ തോമസ് ചിത്രമായ മിന്നൽ മുരളിക്കൊപ്പമുള്ള അതിശയന്റെ മടങ്ങിവരവാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. മിന്നൽ മുരളിക്കൊപ്പമുള്ള അതിശയന്റെ ആക്ഷൻ രംഗങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുകയാണ്.
Also Read: 'മൂന്നാർ ഗ്രാൻഡ് പ്രിക്സ്;' ഗ്യാപ് റോഡിലൂടെ ചീറിപ്പാഞ്ഞ് എഫ് 1 കാറുകൾ; വീഡിയോ
"wild spell studio" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. "ദ ഇൻഫക്റ്റഡ്: കേരള ഫയൽസ്- ദ വൺ ഹു റട്ടേൺഡ്" എന്ന പേരിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മിന്നൽ മുരളിയെ സഹായിക്കാൻ അതിശയൽ കടലിൽ നിന്ന് ഉയർന്നു വരുന്നതായാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
Also Read:'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ
മനോഹരമായ വീഡിയോയ്ക്ക് ധാരാളം കാഴ്ചകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. "മായേച്ചി ഞാൻ വന്നു" എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റു ചെയ്തത്.
Read More: "സ്റ്റീഫാ... ആ ഹരിമുരളീരവം ഒന്നു വായിച്ചേ;" ഈ ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.