scorecardresearch

'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ എന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ എന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Crow Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

പക്ഷികളുടെ കൂട്ടത്തിൽ ബുദ്ധി കൂടിയ ജീവി കാക്കയാണെന്ന് നമ്മൾ പൊതുവേ പറയാറുണ്ട്. പല കാര്യങ്ങളിലുമുള്ള കാക്കകളുടെ കൗശലം തന്നെയാണ് അതിനു കാരണവും. കാക്കകളുടെ​ ഇത്തരത്തിലുള്ള രസകരമായ വീഡിയോകളും ഇടക്കിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Advertisment

റോഡിലായി ചിതറിക്കിടക്കുന്ന ബിസ്ക്കറ്റുകൾ കൊത്തിയെടുത്ത് പറക്കുന്ന ഒരു കാക്കയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത്. ബിസ്ക്കറ്റുകളെല്ലാം കൊത്തിയെടുക്കുകയും കൊക്കിനിടയിൽ അവ കൃത്യമായി അടുക്കുകയും ചെയ്താണ് കാക്ക പറന്ന് ഉയരുന്നത്. കാക്കയുടെ കൃത്യതയോടെയുള്ള പെരുമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺമാർ.

Also Read: സംസാരിക്കുന്ന കാക്കയ്ക്കു പിന്നാലെ ഫുട്ബോള്‍ കളിക്കുന്ന കാക്കയും വൈറൽ; വീഡിയോ

Advertisment

"ഇതാണ് അടുക്കും ചിട്ടയും എന്നു പറയുന്നത്" എന്നാണ് വീഡിയോയിൽ ഒരു ഉപയോക്താവ് കമന്റു ചെയ്തത്. "സാധാരണ കൂട്ടുകാരെ മുഴുവന്‍ വിളിച്ചു കൂട്ടുന്നത് ആണല്ലോ. ഇത്രയും സ്വാർത്ഥനായ ഒരു കാക്കയെ ആദ്യമായിട്ട് കാണുവാ", "പാവം മക്കൾക്ക്‌ കൊടുക്കാൻ കൊണ്ട് പോണതാ", "കാക്ക സാർ കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ," എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

Also Read: ചുള്ളിക്കമ്പിന്റെ വീടൊക്കെ മടുത്തു; വെറൈറ്റി കൂടുമായി ഒരു 'ഹൈടെക് കാക്ക'

അതേസമയം 20 അടി നീളമുള്ള ഒരു രാജവെമ്പാലയുടെ വിഡിയോയും ഇന്റർനെറ്റ് ലോകത്തെ ഞെട്ടിച്ച് എത്തിയിരുന്നു. വൈറലായ ആ രാജവെമ്പാലയെയെ കുറിച്ച് ഇവിടെ വായിക്കാം. 

Cobra Viral Video: എത്രയടി നീളം എന്ന് പറയാമോ? പത്തി വിടർത്തി കൂറ്റൻ രാജവെമ്പാല; ഞെട്ടിക്കുന്ന വിഡിയോ

അടുത്തിടെ, മനുഷ്യന്റെ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു കാക്കയുടെ വീഡിയോയും ഓൺലൈനിൽ ശ്രദ്ധനേടിയിരുന്നു. കാക്ക 'പാപ്പാ... പാപ്പാ' എന്നു പറയുന്നത് വൈറലായ വീഡിയോയിൽ കാണാം. മഹാരാഷ്ട്രയിലെ പാൽഘറിലെ വാഡ താലൂക്കിൽ നിന്നുള്ള ഒരു സ്ത്രീ വളർത്തുന്ന കാക്കയായിരുന്നു ഇത്. പപ്പാ, മമ്മി എന്നിങ്ങനെയുള്ള വാക്കുകൾ കാക്ക പറയുമെന്നാണ് സ്ത്രീ പറയുന്നത്. മൂന്നു വർഷം മുമ്പ്, യുവതിക്ക് തന്റെ പൂന്തോട്ടത്തിൽ നിന്നാണ് കാക്കയെ ലഭിച്ചത്.

Read More:'പപ്പാ... പപ്പാ...' കാക്കയുടെ സംസാരം മനുഷ്യനെ പോലെ; ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: