scorecardresearch

Cobra Viral Video: എത്രയടി നീളം എന്ന് പറയാമോ? പത്തി വിടർത്തി കൂറ്റൻ രാജവെമ്പാല; ഞെട്ടിക്കുന്ന വിഡിയോ

20 Feet Cobra Viral Video: ലോകത്തിലെ ഏറ്റവും നീളമുള്ള രാജവെമ്പാള എന്നാണ് ഈ വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. എന്നാൽ എവിടെയാണ് ഈ രാജവെമ്പാല പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമല്ല

20 Feet Cobra Viral Video: ലോകത്തിലെ ഏറ്റവും നീളമുള്ള രാജവെമ്പാള എന്നാണ് ഈ വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. എന്നാൽ എവിടെയാണ് ഈ രാജവെമ്പാല പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമല്ല

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
King Cobra Viral Video

King Cobra: (Screengrab)

20 Feet Cobra Viral Video: പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാല..പാമ്പുകൾ പലപ്പോഴും ഇന്റർനെറ്റ് ലോകം കീഴടക്കി വൈറലാവാറുണ്ട്..പേടിപ്പിച്ചും കൗതുകത്തിലാക്കിയുമെല്ലാമുള്ള പാമ്പുകളുടെ വിഡിയോ നമുക്ക് മുൻപിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോൾ 'അഭിമാനിയായ' ഒരു രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് വരുന്നത്. ആ നിൽപ്പ് കണ്ടിട്ട് നിങ്ങൾ തന്നെ പറയൂ എന്നെ വെല്ലാൻ ആരുണ്ട് എന്ന് ചോദിച്ചല്ലേ ആ നിൽപ്പ്? 

Advertisment

Also Read: 'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ

എത്ര അടിയാണ് ഈ രാജവെമ്പാലയുടെ നീളം എന്ന് പറയാമോ? പത്തിവിടർത്തി നെടുനീളെയുള്ള ആ നിൽപ്പ് കണ്ടാൽ എഐ വിഡിയോ ആണോ എന്ന് പോലും സംശയം തോന്നും. എന്നാൽ ആള് ഒർജിനൽ തന്നെ. ലോകത്തിലെ ഏറ്റവും നീളമുള്ള രാജവെമ്പാല എന്നാണ് ഈ വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 20 അടി നീളം എന്നും പറയുന്നു.

Advertisment

Also Read: 'മൂന്നാർ ഗ്രാൻഡ് പ്രിക്സ്;' ഗ്യാപ് റോഡിലൂടെ ചീറിപ്പാഞ്ഞ് എഫ് 1 കാറുകൾ; വീഡിയോ 

സയൻസ് ഗേൾ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ നെടുനീളൻ രാജവെമ്പാലയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഏറെ അഭിമാനിയായ രാജവെമ്പാല എന്നാണ് ഇതിന് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. 

Also Read: മനുഷ്യരെപ്പോലും പിന്നിലാക്കും, മനോഹരമായി ചിത്രം വരയ്ക്കുന്ന മങ്കി; വീഡിയോ

10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. എന്നാൽ എവിടെയാണ് ആ പടുകൂറ്റൻ രാജവെമ്പാല പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമല്ല. ഇതിനെ ചാക്കിലാക്കാൻ ചില്ലറ പ്രയത്നം ഒന്നും മതിയാവില്ല എന്നാണ് കമന്റുകൾ നിറയുന്നത്. 

Read More: "സ്റ്റീഫാ... ആ ഹരിമുരളീരവം ഒന്നു വായിച്ചേ;" ഈ ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; വീഡിയോ

Snakes Viral Video Trending Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: