/indian-express-malayalam/media/media_files/2025/06/23/belgian-malinois-dog-monkey-paints-2025-06-23-19-53-56.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ചിത്ര രചനയിൽ മനുഷ്യരെപ്പോലും പിന്നിലാക്കുന്ന മങ്കി എന്നു പേരുള്ള ബെൽജിയൻ മാലിനോയിസ് ഇനത്തിൽപെട്ട ഒരു നായയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കൈയ്യടി നേടുന്നത്. ക്യാൻവാസിൽ പെയിന്റ് ചെയ്യുന്ന നായയുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് സൈബറിടത്ത് ലഭിക്കുന്നത്.
നായയുടെ പേരിലുള്ള "malinos1_monkey" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോകൾ പങ്കുവച്ചിരിക്കുന്നത്. വായിൽ പെയിന്റിങ് ബ്രഷ് കടിച്ചു പിടിച്ചുകൊണ്ടാണ് മങ്കി മനോഹര ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തുന്നത്.
Also Read: 'മൂന്നാർ ഗ്രാൻഡ് പ്രിക്സ്;' ഗ്യാപ് റോഡിലൂടെ ചീറിപ്പാഞ്ഞ് എഫ് 1 കാറുകൾ; വീഡിയോ
കുതിര, പരുന്ത്, യേശുക്രിസ്തു തുടങ്ങി മനോഹരമായ ധാരാളം ചിത്രങ്ങൾ ഇതിനകം മങ്കി വരച്ചിട്ടുണ്ട്.
Also Read:'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ
'ബ്ലാക്ക് ആൻഡ് വൈറ്റ്'ആയും നിറങ്ങൾ ഉപയോഗിച്ചുമെല്ലാം വളരെ കൃത്യതയോടെയാണ് ചിത്രങ്ങൾ പൂർത്തിയാക്കുന്നത് എന്നതാണ് കൗതുകം. അടിയന്തര ഘട്ടങ്ങളിൽ മനുഷ്യർക്ക് സിപിആർ നൽകാനും, ഹോട്ടൽ മുറികളുടെ വാതിലുകൾ തുറക്കാനും, ബാത്ത്റൂം ഉപയോഗിക്കാനും നായക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read More:"സ്റ്റീഫാ... ആ ഹരിമുരളീരവം ഒന്നു വായിച്ചേ;" ഈ ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.