scorecardresearch

'എഐ'യിലൂടെ കയറിയിറങ്ങിയ 'പോഞ്ഞിക്കര' ഇങ്ങനെയായി; എടുത്ത് ഒക്കത്ത് വയ്ക്കാൻ തോന്നും

Viral AI Video of Ponjikkara: മലയാളികൾ എന്നും ഓർത്തോർത്ത് ചിരിക്കുന്ന സീനാണ് പോഞ്ഞിക്കരയുടെ സദ്യയിലെ ചോറ് വിളമ്പൽ. അതാണിപ്പോൾ 'എഐ'യ്ക്ക് ഇരയാവുന്നത്

Viral AI Video of Ponjikkara: മലയാളികൾ എന്നും ഓർത്തോർത്ത് ചിരിക്കുന്ന സീനാണ് പോഞ്ഞിക്കരയുടെ സദ്യയിലെ ചോറ് വിളമ്പൽ. അതാണിപ്പോൾ 'എഐ'യ്ക്ക് ഇരയാവുന്നത്

author-image
Trends Desk
New Update
AI Viral Video of Ponjikkara

AI Viral Video of Ponjikkara: (Screengrab)

AI Viral Video: ഇന്നസെന്റ് നിറഞ്ഞാടിയ കഥാപാത്രങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ടത് ഏതെല്ലാമാണ്? ആ ലിസ്റ്റിൽ 'പോഞ്ഞിക്കര' എന്ന പേരുണ്ടാവും എന്നുറപ്പാണ്. കല്യാണ വീട്ടിലെ കാര്യക്കാരനായി ദിലീപ് മുൻപിൽ നിൽക്കുമ്പോഴും കയ്യടികളെല്ലാം വാരിക്കൂട്ടിയത് പോഞ്ഞിക്കരയായിരുന്നു. ഈ 'കുട്ടി പോഞ്ഞിക്കര'യുടെ വിഡിയോ നിങ്ങൾ കണ്ടിരുന്നോ? 

Advertisment

മലയാളികൾ എന്നും ഓർത്തോർത്ത് ചിരിക്കുന്ന സീനാണ് പോഞ്ഞിക്കരയുടെ സദ്യയിലെ ചോറ് വിളമ്പൽ. അതാണിപ്പോൾ 'എഐ'യ്ക്ക് ഇരയാവുന്നത്. ക്യൂട്ട് പോഞ്ഞിക്കരയാണ് ഇവിടെ എഐയിലൂടെ നമുക്ക് മുൻപിലെത്തുന്നത്. 

Also Read: ജോർജ് സാറായി ജനാർദ്ദനൻ; ശബ്ദം നൽകിയ നടനെ മനസ്സിലായോ? വീഡിയോ

ഈ പോഞ്ഞിക്കരയെ എടുത്ത് ഒക്കത്ത് വയ്ക്കാൻ തോന്നുന്നു എന്നാണ് വിഡിയോ കണ്ട് പലരും പറയുന്നത്. പിരിച്ചുവെച്ചിരിക്കുന്ന കട്ടി മീശയുമെല്ലാം വിഡിയോ കണ്ടവരുടെ ഹൃദയം കവരുന്നു. 

Also Read:'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

Advertisment

കുട്ടി പോഞ്ഞിക്കര പൊളിച്ചടുക്കിയെങ്കിലും ഇടയ്ക്ക് മുണ്ട് മാറ്റി നിക്കറിട്ടാണ് പോഞ്ഞിക്കര പ്രത്യക്ഷപ്പെടുന്നത്. ഇതും കമന്റ് ബോക്സുകളിൽ നിറയുന്നുണ്ട്. 20 ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്. ഒരു ലക്ഷത്തിന് മുകളിൽ ലൈക്ക് പോഞ്ഞിക്കര നേടിക്കഴിഞ്ഞു. 

Also Read:"ലേ അമ്മമ്മ: പിള്ളേര് വൈബാക്കി തരാന്ന് പറഞ്ഞ് കേറ്റി വിട്ടതാ; പരലോകം കണ്ടു!"

പോഞ്ഞിക്കര ഉയിർ എന്ന കമന്റുകൾ വരുമ്പോഴും പോഞ്ഞിക്കരയുടെ ചോറ് നിറച്ച പാത്രം എയറിലാണ് എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എഐ വിഡിയോയിൽ പ്രശ്നങ്ങളുണ്ടെങ്കിലും പോഞ്ഞിക്കര ഏത് രൂപത്തിൽ വന്നാലും മലയാളികൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്. 

Read More: ഈ മഴക്കാലത്ത് ഇതല്ലാതെ വേറെ വഴിയില്ല; വൈറലായി വീഡിയോ

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: