scorecardresearch

ദേ തണ്ണിമത്തൻ അല്ലേയത്? കുട്ടിയാനയുടെ കൺട്രോൾ പോയി; എനിക്കും വേണമെന്ന് അമ്മയാന

Baby Elephant Viral Video: നടന്ന് പോകുന്നതിന് ഇടയിൽ വഴിയോരത്തെ കടയിൽ നല്ല തണ്ണിമത്തങ്ങ മുറിച്ചുവെച്ചിരിക്കുന്നത് നമ്മുടെ കുട്ടിക്കുറമ്പന്റെ കണ്ണിൽപ്പെട്ടു

Baby Elephant Viral Video: നടന്ന് പോകുന്നതിന് ഇടയിൽ വഴിയോരത്തെ കടയിൽ നല്ല തണ്ണിമത്തങ്ങ മുറിച്ചുവെച്ചിരിക്കുന്നത് നമ്മുടെ കുട്ടിക്കുറമ്പന്റെ കണ്ണിൽപ്പെട്ടു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Baby Elephant Eating Watermelon

(Screengrab)

ആനക്കുട്ടികളുടെ വിഡിയോ നിങ്ങൾക്ക് ഇഷ്ടമാണോ? ഇന്റർനെറ്റ് ലോകം ആനക്കുട്ടികൾ കീഴടക്കുന്നത് പതിവ് കാഴ്ചയാണ്. കുറുമ്പും സ്നേഹവും എല്ലാം നിറച്ച് തലയും കുലുക്കി വരുന്ന ഈ കുട്ടിയാനകളുടെ ഓരോ പ്രവൃത്തികളും എത്ര കണ്ടാലും നമുക്ക് മടുക്കാറില്ല. ഇപ്പോഴിതാ ഒരു കുട്ടിയാന എല്ലാവരുടേയും ഹൃദയം കീഴടക്കുന്നത് എങ്ങനെയാണ് എന്ന് കണ്ടുനോക്കൂ...

Advertisment

അമ്മ ആനയും കുട്ടിയാനയും റോഡിലൂടെ പോവുകയാണ്. അമ്മ ആനയുടെ മുകളിൽ പാപ്പാനും ഇരിക്കുന്നുണ്ട്. നടന്ന് പോകുന്നതിന് ഇടയിൽ വഴിയോരത്തെ കടയിൽ നല്ല തണ്ണിമത്തൻ മുറിച്ചുവെച്ചിരിക്കുന്നത് നമ്മുടെ കുട്ടിക്കുറമ്പന്റെ കണ്ണിൽപ്പെട്ടു. ഇത് കണ്ടതോടെ പുള്ളിയുടെ കൺട്രോൾ മുഴുവൻ പോയി. 

Also Read: 16 അടി നീളമുള്ള രാജവെമ്പാല; ഒരടി പതറാതെ റോഷ്ണി; കയ്യടിക്കെടാ!

തുമ്പിക്കൈയും നീട്ടി നേരെ കടയിലേക്ക് കയറുകയാണ് കുട്ടിയാന. ഇത് കണ്ട കടയിലെ സ്ത്രീ തണ്ണിമത്തൻ കഷണങ്ങൾ സ്നേഹത്തോടെ കുട്ടിയാനയുടെ തുമ്പിക്കൈയിലേക്ക് വെച്ചുനൽകി. കുസൃതി നിറച്ച മുഖവുമായി തണ്ണിമത്തന്റെ രുചി ആസ്വദിക്കുന്ന കുട്ടിയാനയുടെ വിഡിയോ വൈറലാണ്. 

Advertisment

Also Read:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ

തണ്ണിമത്തനായി കൊതിയോടെ കടയിലേക്ക് ചെന്ന കുട്ടിയാനയെ ആ സ്ത്രീ ആട്ടി ഓടിച്ചിരുന്നെങ്കിലോ? പിന്നെയൊരു മനുഷ്യന്റെ അരികിലേക്ക് വരാനും ആ കുട്ടിയാന തയ്യാറായേക്കില്ല. എന്നാൽ ഇവിടെ കുട്ടിയാനയും അവനെ ഭക്ഷണം നൽകി സന്തോഷിപ്പിച്ച് സ്ത്രീയും എല്ലാവരുടേയും ഹൃദയം തൊടുന്നു. 

Also Read: ഭീമൻ പെരുമ്പാമ്പിനെ കൈയ്യിലെടുത്ത് കുട്ടികൾ നടന്നത് 3 കിലോമീറ്റർ; വൈറലായി വീഡിയോ

വിഡിയോയ്ക്കടിയിൽ ഒരുപാട് കമന്റുകളും വരുന്നുണ്ട്. ഇതുകൊണ്ടാണ് കുട്ടിയാനകളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നത് എന്നാണ് ഒരാളുടെ കമന്റ്. ഒരു കുട്ടിയാനയുടെ ക്യൂരിയോസിറ്റിയാണ് ഇവിടെ കണ്ടത് എന്നാണ് മറ്റൊരാളുടെ കമന്റ്.

Read More:പണിക്ക് വന്ന 'ഹൾക്ക്' മുങ്ങി മക്കളേ! അരൂരിനായി ഒന്നിച്ച് ഡിസി-മാർവൽ ഹീറോസ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: