scorecardresearch

ഭീമൻ പെരുമ്പാമ്പിനെ കൈയ്യിലെടുത്ത് കുട്ടികൾ നടന്നത് 3 കിലോമീറ്റർ; വൈറലായി വീഡിയോ

ഗ്രാമത്തിൽ കണ്ടെത്തിയ പാമ്പിനെ വനം വകുപ്പിനെ അറിയിക്കാതെ കുട്ടികൾ തന്നെ പിടികൂടുകയായിരുന്നു

ഗ്രാമത്തിൽ കണ്ടെത്തിയ പാമ്പിനെ വനം വകുപ്പിനെ അറിയിക്കാതെ കുട്ടികൾ തന്നെ പിടികൂടുകയായിരുന്നു

author-image
Trends Desk
New Update
Indian rock python Bulandshahr video

ചിത്രം: എക്സ്

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. 15 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി റോഡിലൂടെ ആഘോഷമായി പരേഡ് നടത്തുന്ന ഒരു കൂട്ടം കുട്ടികളുടെ വീഡിയോയാണിത്.

Advertisment

Also Read: 16 അടി നീളമുള്ള രാജവെമ്പാല; ഒരടി പതറാതെ റോഷ്ണി; കയ്യടിക്കെടാ!

ഗ്രാമത്തിൽ കണ്ടെത്തിയ പാമ്പിനെ, പ്രാദേശിക അധികാരികളെയോ വനം വകുപ്പിനെയോ അറിയിക്കാതെ കുട്ടികൾ തന്നെ പിടികൂടുകയായിരുന്നു എന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. ഏകദേശം 3 കിലോമീറ്ററോളം ദൂരം ഇവർ പെരുമ്പാമ്പിനെയും കൈയ്യിലെടുത്ത് റോഡിലൂടെ നടന്നു. യാതൊരു മുൻകരുതലോ സുരക്ഷയോ ഇല്ലാതെ നടത്തിയ സാഹസം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Also Read: ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ

Advertisment

പാമ്പിന്റെ തലയിലും നടുവിലും വാലിലുമായി വെറും കൈകളിൽ പിടിച്ചുകൊണ്ട് നടന്നു നീങ്ങുന്ന കുട്ടികളെ വീഡിയോയിൽ കാണാം. പാമ്പിനെ സമീപത്തെ വനത്തിൽ തുറന്നു വിട്ടതായാണ് റിപ്പോർട്ട്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

Read More: പണിക്ക് വന്ന 'ഹൾക്ക്' മുങ്ങി മക്കളേ! അരൂരിനായി ഒന്നിച്ച് ഡിസി-മാർവൽ ഹീറോസ്

Snakes Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: