/indian-express-malayalam/media/media_files/2025/07/05/ai-video-of-marvel-and-dc-heroes-in-aroor-2025-07-05-19-08-21.jpg)
AI Video of Marvel and DC Heroes in Aroor: (Screengrab)
മണിക്കൂറുകളോളം ഗതാഗത കുരുക്കിൽപ്പെട്ട് കിടക്കുന്നത് അരൂരുകാർക്ക് ഇപ്പോൾ പുതുമയുള്ള കാര്യമല്ല. ഉയരപ്പാത നിർമാണം തകൃതിയായി നടക്കുമ്പോൾ നാട്ടുകാരുടേയും ഈ വഴി കടന്ന് പോകുന്നവരുടേയും ക്ഷമയുടെ നെല്ലിപ്പലകയിളകും. ഈ സമയം അരൂരുകാരെ രക്ഷിക്കുന്നതിനായി ഒന്നിച്ചിരിക്കുകയാണ് മാർവൽ, ഡിസി ഹീറോകൾ.
കുളമായി കിടക്കുന്ന റോഡിന് മുൻപിൽ നിന്ന് സ്പൈഡർമാനാണ് ഒരു പ്ലക്കാർഡുമായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. മഴ പെയ്താൽ ഇത് തന്നെയാണല്ലോ എല്ലാ ദിവസവും അവസ്ഥാ... ചേട്ടാ, സൂക്ഷിച്ച് പോകണേ എന്നാണ് യാത്രക്കാരോട് സ്പൈഡർമാന് പറയാനുള്ളത്. പിന്നാലെ വരുന്നത് ബാറ്റ്മാനാണ്.
Also Read:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ
ഹൾക്കിന്റെ സങ്കടം കേൾക്കാതെ പോകരുത്
തടിവണ്ടി മറിഞ്ഞിട്ടുണ്ട്, അരൂര് വരെ ബ്ലോക്ക് ഉണ്ട് എന്ന് സൂപ്പർമാനെ വിളിച്ചറിയിക്കുകയാണ് ബാറ്റ്മാൻ. ഇതിനുംമാത്രം തടി വണ്ടി എവിടുന്ന് എന്നാണ് സൂപ്പർമാന്റെ ചോദ്യം. അതിനിടയിലാണ് പണി തീർക്കാൻ വന്നവനെ ഇവർ തിരയുന്നത്.
അതാ പണി തീർക്കാൻ വന്ന നമ്മുടെ ഹൾക്ക് അരൂരിലെ ഓല മേഞ്ഞ ഒരു ചായക്കടയിൽ ഇരുന്ന് നല്ല ചൂട് ചായ കുടിക്കുകയാണ്. ദിവസം മുഴുവൻ പണിയെടുത്താലും 800 രൂപയാണ് കിട്ടുന്നത് എന്നാണ് ചായക്കടക്കാരനോട് ഹൾക്ക് പരാതി പറയുന്നത്. ഹൾക്കിന്റെ കയ്യിൽ നല്ല ആവി പറക്കുന്ന കട്ടൻ ചായയും ഉണ്ട്.
Also Read:'കിഡ്നി ടച്ചിങ് വിഡിയോ'; ഇങ്ങനെ കരയിപ്പിക്കല്ലേടാ കുട്ടിക്കുരങ്ങാ
ഒടുവിൽ സഹികെട്ട് ഹൾക്കിന്റെ ചോദ്യം എത്തി, ചേട്ടാ, അമേരിക്കയിലേക്ക് ഇവിടെ നിന്ന് വല്ല ബസും ഉണ്ടോ? ചായക്കടക്കാരന്റെ മറുപടി ഇങ്ങനെ, അമേരിക്കയിലേക്ക് ഇല്ല, അരൂക്കുറ്റിയിലേക്ക് ഉണ്ട്...
Also Read: ന്റെ സാറേ! കുട്ടിക്കുരങ്ങൻ ഒരു സംഭവം തന്നെ; ക്യൂട്ട്നസ് വാരി വിതറി ഈ കുഞ്ഞോമനകളും
അരൂരുകാരുടെ ദുരിതം പറയുന്ന എഐ വിഡിയോ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. തങ്ങളെ രക്ഷിക്കാൻ ബാറ്റ്മാനും സൂപ്പർമാനും എല്ലാം എത്തിയതിന്റെ സന്തോഷത്തിൽ കമന്റുമായി വരുന്ന അരൂരുകാരുമുണ്ട്. അല്ലേലും ഹൽക്കിനെ കൊണ്ട് കൂട്ടിയാ കൂടില്ല, അതിന് അവൻ തന്നെ വരണം, മിന്നൽ മുരളി എന്നാണ് മറ്റ് കമന്റുകൾ.
Read More: 'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.