scorecardresearch

Cobra Viral Video: 16 അടി നീളമുള്ള രാജവെമ്പാല; ഒരടി പതറാതെ റോഷ്ണി; കയ്യടിക്കെടാ!

Women forest officer rescue king cobra: ധീരമായ ഇത്തരത്തിലെ കർത്തവ്യ നിർവഹണങ്ങൾ അഭിനന്ദിക്കപ്പെടാതെ പോകുന്നത് ശരിയല്ല എന്നും ശശി തരൂർ എക്സിൽ കുറിച്ചു

Women forest officer rescue king cobra: ധീരമായ ഇത്തരത്തിലെ കർത്തവ്യ നിർവഹണങ്ങൾ അഭിനന്ദിക്കപ്പെടാതെ പോകുന്നത് ശരിയല്ല എന്നും ശശി തരൂർ എക്സിൽ കുറിച്ചു

author-image
Trends Desk
New Update
Women forest officer rescuing king cobra

Women forest officer rescuing king cobra: (Source: Screengrab)

Women Forest Officer Rescuing King Cobra: ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതച്ച് എത്തുന്ന പാമ്പുകളെ വലയിലാക്കി കൊണ്ടുപോകുന്ന വിഡിയോകൾ നമുക്ക് മുൻപിലേക്ക് ഒരുപാട് എത്തിയിട്ടുണ്ട്. സ്വന്തം ജീവൻ പണയം വെച്ചാണ് ഈ പാമ്പ് പിടിത്തം. ഏറെ അപകടം പിടിച്ച ഈ ജോലി വളരെ അനായാസമായി ചെയ്യുന്ന ഒരു വനിതാ വനം വകുപ്പ് ഉദ്യോഗസ്ഥയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

Advertisment

കേരളത്തിൽ നിന്നുള്ള ആ ഉദ്യോഗസ്ഥയ്ക്ക് കയ്യടിച്ച് ശശി തരൂർ എംപി വരെ എത്തി കഴിഞ്ഞു. "അതിശയിപ്പിക്കുന്ന ധീരത. കേരള സർക്കാർ റോഷ്ണിയുടെ ഈ ധൈര്യത്തിന് വേണ്ട അംഗീകാരം നൽകണം എന്ന് ആവശ്യപ്പെടുന്നു. ധീരമായ ഇത്തരത്തിലെ കർത്തവ്യ നിർവഹണങ്ങൾ അഭിനന്ദിക്കപ്പെടാതെ പോകുന്നത് ശരിയല്ല," ശശി തരൂർ എക്സിൽ കുറിച്ചു. 

Also Read: 'പണ്ടേ ആള് പുലിയാ...'; എത്ര കുട്ടികളെയാ രക്ഷിച്ചേ; വൈറലായി ഒരു ജുറാസിക് സ്വപ്നം; വീഡിയോ

Advertisment

പരുത്തിപള്ളി റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥയായ റോഷ്ണിയാണ് 16 അടി വലിപ്പമുള്ള രാജവെമ്പാലയ്ക്ക് മുൻപിൽ ഒരു കൂസലുമില്ലാതെ നിൽക്കുന്നത്. ഒരടി പതറാതെ രാജവെമ്പാലയെ വലയിലാക്കുന്ന റോഷ്ണിയുടെ ധൈര്യത്തെ ആർക്കും പ്രശംസിക്കാതിരിക്കാനാവില്ല. 

Also Read:പണിക്ക് വന്ന 'ഹൾക്ക്' മുങ്ങി മക്കളേ! അരൂരിനായി ഒന്നിച്ച് ഡിസി-മാർവൽ ഹീറോസ്

പ്രദേശവാസികൾ ഉപയോഗിക്കുന്ന ജലാശയത്തിന് സമീപമാണ് ഈ കൂറ്റൻ രാജവെമ്പാല പ്രത്യക്ഷപ്പെട്ടത്. കേരള വനം വകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമായ റോഷ്ണി സ്പെഷ്യൽ ടൂൾ ഉപയോഗിച്ച് രാജവെമ്പാലയെ കീഴ്പ്പെടുത്തി. 

Also Read:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ

ഇത് ആദ്യമായാണ് റോഷ്ണി രാജവെമ്പാലയെ പിടിക്കുന്നത് എന്ന് മുൻ  ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന സുശാന്ത നന്ദ എക്സിൽ കുറിച്ചു. എന്നാൽ 800ഓളം പമ്പുകളെ റോഷ്ണി പിടികൂടിയിട്ടുണ്ട്. റോഷ്ണിയുടെ ഈ വിഡിയോ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. 

Read More: 'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: