/indian-express-malayalam/media/media_files/2025/07/07/basil-ai-video-2025-07-07-15-45-52.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/സ്ക്രീൻഗ്രാബ്
കൈരളി ചാനലിൽ 'അശ്വമേധം' പരിപാടിയിൽ പങ്കെടുക്കുന്ന ബേസിൽ ജോസഫിന്റെ ഒരു കുട്ടിക്കാല വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ട്രോൾ പേജുകളിലടക്കം വീഡിയോ തരംഗമായി. ഇതോടെ തന്റെ മറ്റൊരു കുട്ടിക്കാല ചിത്രം ബേസിൽ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
സിനിമ താരങ്ങൾ അടക്കം കമന്റുമായെത്തിയതോടെ ഈ ചിത്രവും വൈറലായിരുന്നു. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും ശ്രദ്ധേയനായ ബേസിലിന്റെ ഒരു എഐ വീഡിയോയാണ് ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത്. ദിനോസറുകളിൽ നിന്ന് സ്കൂളിലെ കുട്ടികളെയെല്ലാം രക്ഷിക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണിക്കുന്നത്.
Also Read:പണിക്ക് വന്ന 'ഹൾക്ക്' മുങ്ങി മക്കളേ! അരൂരിനായി ഒന്നിച്ച് ഡിസി-മാർവൽ ഹീറോസ്
ബേസിലിന്റെ ചെറുപ്പകാലത്തെ ലുക്കാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. 'ഒരു ജുറാസിക് സ്വപ്നം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കൂളിൽ ദിനോസർ ആക്രമണം ഉണ്ടാകുന്നതായി സ്വപ്നം കാണുന്നതാണ് വീഡിയോ. " wild spell studio" ആണ് വീഡിയോയ്ക്കു പിന്നിൽ.
Also Read:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ
നിരവധി നെറ്റിസൺമാരാണ് പോസ്റ്റിൽ ബേസിലിനെ ടാഗ് ചെയ്തിരിക്കുന്നത്. ധാരാളം രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Read More: 'ഇതാണോ അടുക്കും ചിട്ടയും?' കാക്കയുടെ ഐഡിയ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.