scorecardresearch

മാരുതി ആൾട്ടോയിൽ അംബാനി; മരുമക്കളുടെ പൊരിഞ്ഞ തല്ല്; ഒരു മിഡിൽ ക്ലാസ് കുടുംബം!

Viral AI video Mukesh Ambani's middle class family: മുകേഷ് അംബാനിയുടെ മിഡിൽ ക്ലാസ് കുടുംബത്തിന്റെ ജീവിതം എങ്ങനെയാവും എന്ന് കാണിക്കുന്ന എഐ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്

Viral AI video Mukesh Ambani's middle class family: മുകേഷ് അംബാനിയുടെ മിഡിൽ ക്ലാസ് കുടുംബത്തിന്റെ ജീവിതം എങ്ങനെയാവും എന്ന് കാണിക്കുന്ന എഐ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്

author-image
Trends Desk
New Update
Mukesh Ambani Middle Class Family AI Video

Mukesh Ambani Middle Class Family AI Video: (Screengrab)

ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളായിരുന്നു ഏറ്റവും ഒടുവിൽ അംബാനി കുടുംബത്തിൽ നിന്ന് രാജ്യത്തെ അമ്പരപ്പിച്ച് എത്തിയത്. 5000 കോടി രൂപയ്ക്കടുത്താണ് ആനന്ദിന്റെ വിവാഹത്തിനായി അംബാനി കുടുംബം പൊടിപൊടിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മുകേഷ് അംബാനിയുടെ കുടുംബം മിഡിൽ ക്ലാസ് ആയിരുന്നെങ്കിലോ? എങ്ങനെയായിരിക്കും ആ കുടുംബത്തിന്റെ ജീവിതം എന്ന് കാണണ്ടേ? 

Advertisment

മുകേഷ് അംബാനിയുടെ മിഡിൽ ക്ലാസ് കുടുംബത്തിന്റെ ജീവിതം എങ്ങനെയാവും എന്ന് കാണിക്കുന്ന എഐ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മരുമക്കൾ തമ്മിൽ അടുക്കളയിൽ നിന്നുള്ള കയ്യാങ്കളി മുതൽ മാരുതി ഓൾട്ടോയിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നുള്ള യാത്ര വരെ വിഡിയോയിൽ കാണാം. 

Also Read: ദേ തണ്ണിമത്തൻ അല്ലേയത്? കുട്ടിയാനയുടെ കൺട്രോൾ പോയി; എനിക്കും വേണമെന്ന് അമ്മയാന

കാറിന്റെ മുകളിലാണ് ആനന്ദ് അംബാനിയിരിക്കുന്നത്. കൈലി മുണ്ടും ഉടുത്ത് ടിവിക്ക് മുൻപിലിരിക്കുന്ന മുകേഷ് അംബാനിയെയും കാണാം. വെള്ളത്തിനായി ക്യൂ നിൽക്കുകയാണ് നിതാ അംബാനി. മകനെ ഒരു പഴയ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടുപോവുകയാണ് ആനന്ദ് അംബാനി. 

Advertisment

Also Read: 'അമ്പോ വാതിൽ തുറന്നുള്ള ആ നോട്ടം'; ആരും പേടിക്കും നാഗവല്ലിയെ ഇങ്ങനെ കണ്ടാൽ; വീഡിയോ

അംബാനി നിവാസ് എന്ന് എഴുതിയ ചെറിയ വീട്ടിലെ ഇവരുടെ ജീവിതം എല്ലാവരേയും കൗതുകത്തിലാക്കുന്നു. ആഡംബര ജീവിതം വിട്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന കുടുംബമായി അംബാനിയെ കാണിക്കുന്ന എഐ വിഡിയോ 30 മില്യൺ ആളുകളാണ് കണ്ട് കഴിഞ്ഞത്. 

Also Read: വരനും വധുവുമില്ല; വൈബ് മാത്രം! 'ജെൻ Z'ന്റെ വ്യാജ വിവാഹാഘോഷം ഒന്ന് ട്രൈ ചെയ്താലോ?

എന്നാൽ ഇത് മിഡിൽ ക്ലാസ് കുടുംബം അല്ല, ലോവർ മിഡിൽ ക്ലാസ് ആണെന്നാണ് എഐ വിഡിയോയ്ക്കടിയിൽ കമന്റുകൾ വരുന്നത്. ഇന്ത്യയിലെ മിഡിൽ ക്ലാസ് കുടുംബത്തിന്റെ അവസ്ഥ ഇതിലും മെച്ചമാണ് എന്ന് അഭിപ്രായപ്പെടുന്ന കമന്റുകളാണ് കൂടുതലും. 

Read More:ചിണ്ടനൊപ്പം അവരെല്ലാം ഹാപ്പിയായിരുന്നു; വൈറലായി താമരാക്ഷൻപിള്ള ബസിലെ കാണാക്കാഴ്ചകൾ: വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: