/indian-express-malayalam/media/media_files/2025/07/18/jurassic-world-gods-own-country-2025-07-18-20-13-28.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം
ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവും ജുറാസിക് വേൾഡ് ഫിലിം സീരിസിലെ നാലാമത്തെ ചിത്രവുമായ ‘ജുറാസിക് വേൾഡ് റീബര്‍ത്ത്’ ഈ മാസം ആദ്യം തിയേറ്ററുകളിലെത്തിയിരുന്നു. സമ്മിശ്രാഭിപ്രായമാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ നേട്ടമുണ്ടാക്കാനായെന്നാണ് റിപ്പോർട്ട്.
റിലീസിനെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ, ജുറാസിക് വേൾഡ് ഇന്ത്യയിൽനിന്നു മാത്രം 100 കോടിയിലധികം രൂപ നേടിയെന്നാണ് വിവരം. ഇപ്പോഴിതാ, എഐ ഉപയോഗിച്ച് സൃഷ്ടിച്ച ജുറാസിക് വേൾഡിന്റെ കേരള വേർഷനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 'ജുറാസിക് വേൾഡ് : ഗോഡ്സ് ഓൺ കണ്ട്രി' എന്ന പേരിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്...
Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
സിനിമയുടെ പശ്ചാത്തലം കേരളമായാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ കേരളത്തിലൂടെ വിലസി നടക്കുന്നത് വീഡിയോയിൽ കാണാം. "wild.spell_studio" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് മനോഹരമായ വീഡിയോയ്ക്കു പിന്നിൽ.
Also Read:"പഴംപൊരി എണ്ണയിലേക്ക് വീണത് പോലെ"; അതായത് ക്ലച്ച് വിടുമ്പോൾ ആക്‌സിലേറ്റർ കൊടുക്കണം"
അതേസമയം, സ്കാർലറ്റ് ജോഹാൻസൺ, മഹർഷല അലി, ജോനാഥൻ ബെയ്‌ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയന്റെ തുടർച്ചയാണ് ജുറാസിക് വേൾഡ് റീബര്‍ത്ത്. മുൻ ഭാഗം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്. ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് ഹൃദ്രോഗത്തിന് വിപ്ലവകരമായ ഒരു മരുന്ന് കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.‘ഗോഡ്സില്ല’ (2014) ഒരുക്കിയ ഗരേത് എഡ്‌വാർഡ് ആണ് സംവിധാനം.
Read More: 'കിട്ടിയ തല്ലിനു കൈയ്യും കണക്കുമില്ല, ആപ്പിൾ തലയിൽ വീണാൽ എടുത്തു തിന്നോണം'; പറയാൻ ആഗ്രഹിച്ച കാര്യമെന്ന് കമന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.