/indian-express-malayalam/media/media_files/2025/07/15/godzilla-x-kong-2025-07-15-17-30-07.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/സ്ക്രീൻഗ്രാബ്
മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമായിരുന്നു കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'ഗോഡ്സില്ല X കോങ്'. ആഗോള ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ചിത്രം 2024ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ ചിത്രവും എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ ഗോഡ്‌സില്ല ചിത്രവുമാണ്.
കേരളത്തിലടക്കം വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. ധാരാളം ആരാധകരും ഗോഡ്സില്ല X കോങ്ങിന് കേരളത്തിലുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ പശ്ചാത്തലം കേരളത്തിലായിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read: എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്
കേരളത്തിലെ ബീച്ചുകളും ചായക്കടകളും തെങ്ങുകളുമെല്ലാം ഉൾപ്പെടുത്തിയാണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. "ഇത് ഗോഡ്‌സില്ലയും കോങ്ങും തമ്മിലുള്ള യുദ്ധം… നമ്മുടെ നാട്ടിൽ. Godzilla x Kong: God’s Own Country," എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: ഭാര്യ രണ്ടു തവണ ഒളിച്ചോടി; വിവാഹമോചനം 40 ലിറ്റർ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ
"wild spell studio" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നേരത്തെ, "ദ ഇൻഫക്റ്റഡ്: കേരള ഫയൽസ്- ദ വൺ ഹു റട്ടേൺഡ്" എന്ന പേരിൽ മിന്നൽ മുരളിക്കൊപ്പമുള്ള അതിശയന്റെ ഒരു വീഡിയോയും ഇതേ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
Read More: 'മായേച്ചി ഞാൻ വന്നു...'; മിന്നൽ മുരളിക്കൊപ്പം അതിശയന്റെ ഒന്നൊന്നര തിരിച്ചുവരവ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.