/indian-express-malayalam/media/media_files/2025/07/14/suraj-venjaramoodu-and-mammootty-2025-07-14-18-47-54.jpg)
Suraj Venjaramoodu and Mammootty viral video: (Screengrab)
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ലവ് ഇൻ സിംഗപ്പൂരിലെ ഒരു ഡയറക്ടർ ബ്രില്ല്യൻസ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? പീതാംബരൻ എന്ന കഥാപാത്രമായി എത്തിയ സൂരാജ് വെഞ്ഞാറമൂട് പീപ്പിയുതി പോകുന്ന സീൻ മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു. ഈ സമയം പറയുന്ന ഡയലോഗ് ഏത് ഭാഷയിലുള്ളതാണ് എന്ന് തിരഞ്ഞവരായിരുന്നു പലരും. അതിന് ഉത്തരമാവുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
2009 ൽ റിലീസ് ചെയ്ത സിനിമയിലെ സംവിധായകന്റെ ആ ബ്രില്ല്യൻസ് ആണ് ഇപ്പോൾ വൈറൽ. സൂരാജ് വെഞ്ഞാറമൂട് മലയാളിയാണോ എന്നറിയാനായി മമ്മൂട്ടി ശ്രമിക്കുന്ന സീനിൽ ആണ് അധികം ആരും ശ്രദ്ധിക്കാതെ പോയ ഡയറക്ടറുടെ ബ്രില്ല്യൻസ്.
Also Read: ഭാര്യ രണ്ടു തവണ ഒളിച്ചോടി; വിവാഹമോചനം 40 ലിറ്റർ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ
എത് ഭാഷയിൽ എന്തായിരുന്നു സുരാജ് ആ സീനിൽ പറഞ്ഞത് എന്നല്ലേ? മലയാളം ഡയലോഗ് റിവേഴ്സ് ആയി പറയുകയാണ് സുരാജ് ഈ സീനിൽ ചെയ്തത്. "കൊച്ചിലേ മുതൽ എനിക്ക് ഊത്ത് ഇഷ്ടമായിരുന്നു. സിംഗപ്പൂർ ഉത്സവത്തിന് വാങ്ങിച്ചതാണ്," ഇതാണ് സുരാജ് ഈ സീനിൽ റിവേഴ്സ് ആയി പറയുന്നത്.
Also Read:ഈ മീനും എടുത്ത് എവിടേക്കാണ് ഓടുന്നത്? നീ പൊന്നപ്പനല്ലടാ; തങ്കപ്പനാ... തങ്കപ്പൻ!
"ഏഹ്, ഇത് ഇങ്ങനെയായിരുന്നോ എന്ന് ചോദിച്ചാണ് വിഡിയോയ്ക്കടിയിൽ നിരവധി കമന്റുകൾ വരുന്നത്. എന്താണ് സംഭവം എന്ന് മനസിലാകാത്തവരും ഉണ്ട്. എന്നാലും ഈ ഡയലോഗ് കുത്തിയിരുന്ന് റിവേഴ്സ് അടിച്ച നിന്നെ സമ്മതിക്കണം എന്നും, നീ ഒരു സംഭവം തന്നെ എന്നും വിഡിയോ ചെയ്തയാളോട് പറയുന്നവരുണ്ട്.
Also Read:വീട്ടിലെ പുതിയ ആളെ കണ്ടോ? സിംഹക്കുട്ടിയെ പരിചയപ്പെടുത്തി മുത്തശ്ശി: വീഡിയോ
പക്ഷേ ഇതിൽ സ് എന്നുള്ള അക്ഷരം ആദ്യം ഒരുപാട് തവണ കേൾക്കുന്നുണ്ടല്ലോ, പക്ഷെ രണ്ടാമത് ഒരു തവണേ കേൾക്കുന്നുള്ളു എന്ന കമന്റുമായി വീഡിയോയിൽ വലിയ ഗവേഷണം നടത്തി രസകരമായ കമന്റുകളും വരുന്നുണ്ട്.
Read More: 'രാജ്യത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും ടീച്ചറെ...'; ഇതൊക്കെയാണ് രാജ്യസ്നേഹമെന്ന് കമന്റ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.