/indian-express-malayalam/media/media_files/2025/07/14/assam-man-celebrates-divorce-2025-07-14-15-23-21.jpg)
ചിത്രം: എക്സ്
അസം സ്വദേശിയായ ഒരു യുവാവിന്റെ വിചിത്രമായ വിവാഹമോചന ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അസമിലെ നൽബാരിയിലെ ബരാലിയാപർ ഗ്രാമത്തിലാണ് സംഭവം. മാലിക് അലിയെന്ന യുവാവാണ് രണ്ടു തവണ കാമുകനൊപ്പം ഓളിച്ചോടിയ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയത്.
ഭാര്യയുമായി നിയമപരമായി വേർപിരിഞ്ഞതോടെ യുവാവ് 40 ലിറ്റർ പാലിൽ സ്വയം കുളിച്ച് ആഘോഷിക്കുകയായിരുന്നു. താൻ സ്വതന്ത്രനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുവാവിന്റെ പാലഭിഷേകം. വിവാഹമോചനം നേടി സ്വയം ശുദ്ധീകരിച്ചതായുള്ള പ്രഖ്യാപനവും മുൻകാല ജീവിതത്തില്‍ നിന്നുള്ള വൈകാരിമായ മോചനവുമായിരുന്നു യുവാവിന്റെ പ്രവൃത്തിക്കു പിന്നിൽ.
Also Read: ഈ മീനും എടുത്ത് എവിടേക്കാണ് ഓടുന്നത്? നീ പൊന്നപ്പനല്ലടാ; തങ്കപ്പനാ... തങ്കപ്പൻ!
അലിയുടെ ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. മകൾക്കായി പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ അലി ശ്രമിച്ചെങ്കിലും യുവതി വീണ്ടും വിവാഹേതര ബന്ധം തുടർന്നുവെന്ന് നോർത്ത് ഈസ്റ്റ് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ഇവർ കുടുംബം ഉപേക്ഷിച്ച് രണ്ടു തവണ കാമുകനൊപ്പം പോയതായും റിപ്പോർട്ടിൽ പറയുന്നു.
Also Read: വീട്ടിലെ പുതിയ ആളെ കണ്ടോ? സിംഹക്കുട്ടിയെ പരിചയപ്പെടുത്തി മുത്തശ്ശി: വീഡിയോ
ഭാര്യയുടെ പ്രവൃത്തികളിൽ ഏറെക്കാലമായി അലി ദുഃഖിതനായിരുന്നു. ഇതേതുടർന്നാണ് വിവാഹമോചനത്തിനായി നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട യുവാവിന്റെ പാലിലെ കുളി വളരെപ്പെട്ടന്നുതന്നെ വൈറലായി. നിരവധി ആളുകളാണ് യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോയിൽ കമന്റുമായെത്തുന്നത്.
Read Mor'പറമ്പിൽനിന്ന് കിട്ടിയതാ ഇവനെ, കണ്ടോ നല്ലൊരു കൂട്ടുകാരൻ'; വീഡിയോe:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.