scorecardresearch

"പഴംപൊരി എണ്ണയിലേക്ക് വീണത് പോലെ"; അതായത് ക്ലച്ച് വിടുമ്പോൾ ആക്‌സിലേറ്റർ കൊടുക്കണം"

Instagram Viral Video: രണ്ടാമത്തെ കാലും തോണിയിലേക്ക് വയ്ക്കുന്നതോടെ തോണി അകന്ന് പോയി. ഒരു കൈ മരത്തിലും രണ്ടാമത്തെ കൈ മണ്ണിലും എന്ന അവസ്ഥയിലായി.

Instagram Viral Video: രണ്ടാമത്തെ കാലും തോണിയിലേക്ക് വയ്ക്കുന്നതോടെ തോണി അകന്ന് പോയി. ഒരു കൈ മരത്തിലും രണ്ടാമത്തെ കൈ മണ്ണിലും എന്ന അവസ്ഥയിലായി.

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lady fell into water viral video

Screengrab

സാഹസികത ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ. തോണിയിൽ കയറുക എന്നതും സാഹസികതയാണ് പലർക്കും. ഒരുകാൽ വയ്ക്കുമ്പോഴേക്കും തോണി ഇളകുമ്പോൾ പലരുടേയും നെഞ്ചിടിപ്പ് കൂടും. തോണിയിൽ കയറാൻ ശ്രമിച്ചപ്പോഴുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

Advertisment

ഒരു സ്ത്രീ തോണിയിൽ കയറാൻ ശ്രമിക്കുമ്പോഴാണ് സംഭവം. വരമ്പത്ത് ഇരുന്നുകൊണ്ട് ഒരു കാൽ തോണിയിലേക്ക് വെച്ചു. ഒരുകൈ മരത്തിലും പിടിച്ചിട്ടുണ്ട്. ഞാൻ എവിടെയാണ് ഇരിക്കേണ്ടത് എന്ന് പുള്ളിക്കാരി ചോദിക്കുന്നുണ്ട് ഇതിനിടയിൽ. 

Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ

രണ്ടാമത്തെ കാലും തോണിയിലേക്ക് വയ്ക്കുന്നതോടെ തോണി അകന്ന് പോയി.ഒരു കൈ മരത്തിലും രണ്ടാമത്തെ കൈ മണ്ണിലും. തോണി അകന്ന് പോവുകയും ചെയ്തതോടെ വെള്ളത്തിലേക്ക് ഒരൊറ്റ വീഴ്ച.. 

Advertisment

Also Read: എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്

20 ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്. "പഴം പൊരി എണ്ണയിലേക്ക് വീണത് പോലെ...ഇനി എവിടെയാ ഇരിക്കണ്ടേത് ഞാൻ... തല്ക്കാലം നീ ആ വെള്ളത്തിൽ ഇരിക്ക്. "അതായത്.. ക്ലച് വിടുമ്പോൾ ആക്‌സിലേറ്റർ കൊടുക്കണം," ഇങ്ങനെയെല്ലാം ആണ് വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകൾ.

Read More: ഭാര്യ രണ്ടു തവണ ഒളിച്ചോടി; വിവാഹമോചനം 40 ലിറ്റർ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: