/indian-express-malayalam/media/media_files/2025/07/16/isaac-newton-2025-07-16-10-51-43.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഐസക് ന്യൂട്ടന്റെ ഐതിഹാസിക കണ്ടുപിടിത്തങ്ങൾ, ശാസ്ത്രത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള അറിവിനും വളർച്ചയ്ക്കും നൽകിയ സംഭാവനകൾ ചെറുതല്ല. ലോകത്തെ മാറ്റി മറിച്ച കണ്ടുപിടുത്തങ്ങളെന്നു വിശേഷിപ്പിക്കാവുന്നവയാണ് അവ. ന്യൂട്ടന്റെ ചലന നിയമങ്ങളും സിദ്ധാന്തങ്ങളും പോലെതന്നെ പ്രശസ്തമാണ് അദ്ദേഹത്തിൽ തലയിൽ വീണ ആപ്പിളും.
ന്യൂട്ടനെയും ആപ്പിൾ മരത്തെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഐസക് ന്യൂട്ടനോട് ഗുരുത്വാകർഷണം കണ്ടുപിടിച്ചത് എന്തിനാണെന്ന് കുട്ടികൾ പരാതിപ്പെടുന്നതാണ് വീഡിയോ. 'ആപ്പിൾ തലയിൽ വീണാൽ എടുത്തു തിന്നോണം, വേണ്ടാത്ത കാര്യങ്ങൾ കണ്ടുപിടിക്കേണ്ട, ഗുരുത്വാകർഷണത്തിന്റെ പേരിൽ സ്കൂളിൽ നിന്നു കിട്ടിയ തല്ലിനു കൈയ്യും കണക്കുമില്ലാ എന്ന് കൂട്ടികൾ പറയുന്നതും വീഡിയോയിൽ കാണാം.
Also Read: നായലോകത്തെ 'തല' ഇവൻ തന്നെ; ഒരു പന്തുപോലും വിടാതെയല്ലേ വിക്കറ്റ് കീപ്പിങ്; വീഡിയോ:
രസകരമായ ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "പറയാൻ ആഗ്രഹിച്ച കാര്യം' എന്നാണ് കമന്റ് വിഭാഗത്തിൽ ഒരാൾ കുറിച്ചത്. 24000 ത്തിലധികം ലൈക്കുകളാണ് ഈ കമന്റിനു മാത്രം ലഭിച്ചത്. "ഏതോ പ്രതികാരം ഉള്ളവൻ ആണല്ലോ ഇത് ഇറക്കിയത്","പുള്ളിക്ക് നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു" എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.
Also Read:ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
"എന്താല്ലേ" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. 11 ദശലക്ഷത്തിലധികം കാഴ്ചകളാണ് വൈറലായ വീഡിയോയ്ക്ക് ലഭിച്ചത്. 7 ലക്ഷത്തിലധികം ലൈക്കുകളും പോസ്റ്റിനുണ്ട്.
Read More:എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.