/indian-express-malayalam/media/media_files/2025/07/15/labrador-turns-wicketkeeper-2025-07-15-21-22-40.jpg)
ചിത്രം: എക്സ്
നായകളും മനുഷ്യരും ഒന്നൊന്നര കോമ്പിനേഷനാണ്. പലരും നായകളെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് കാണുന്നത്. യാത്രകളിലൊക്കെ നായകളെ ഒപ്പം കൂട്ടുന്ന പലരുടേയും കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാൽ ക്രിക്കറ്റു കളിക്കാനും നായയെ കൂടെക്കൂട്ടാമെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയേ.
വീടിനു സമീപത്തായി ക്രിക്കറ്റു കളിക്കുന്ന യുവാവിന് പിന്നിലായി മനോഹരമായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന ഒരു നായയാണ് വൈറലാകുന്നത്. ലാബ്രഡോർ ഇനത്തിൽപെട്ട നായയാണ് വീഡിയോയിലെ താരം.
Also Read: ഗോഡ്സില്ലയും കോങും കേരളത്തിൽ; ഞങ്ങൾ അസ്വസ്ഥരാണെന്ന് അനാക്കോണ്ട ഫാൻസ്; ഞെട്ടിച്ച് വീഡിയോ
Mahendra Singh Dogesh bhai 😎
— Aditya Tiwari ❤️👻 (@aditiwari9111) July 15, 2025
(Cricket samaj me Darr ka mahol hai💀} pic.twitter.com/xT3yjuJFLU
ഒരു പ്രൊഫഷണൽ ക്രിക്കറ്റു കളിക്കാരന് സമാനമായി കൃത്യമായി സ്റ്റമ്പിനു പുറകിൽ നിൽക്കുകയും, ബാറ്റർ നഷ്ടപ്പെടുത്തുന്ന ഓരോ പന്തുകളും അനായസമായി വായകൊണ്ട് പിടിച്ചെടുക്കുകയുമാണ് നായ ചെയ്യുന്നത്. താൻ പിടിക്കുന്ന പന്തുകൾ നായ ബൗളർക്ക് കൊണ്ടു കൊടുക്കുന്നതും വീഡിയോയിൽ കാണാം.
Also Read: എടാ മണ്ടൂസേ, ഒന്ന് റിവേഴ്സടിച്ച് നോക്ക്; ഒരു ഡയറക്ടർ ബ്രില്ല്യൻസ്
എക്സിൽ വൈറലാകുന്ന വീഡിയോ ഇതിനകം നിരവധി കാഴ്ചകൾ നേടി. ധാരാളം ലൈക്കുകളും കമന്റുകളും വീഡിയോയ്ക്കുണ്ട്. "മികച്ച വിക്കറ്റ് കീപ്പർ" എന്നാണ് നായയെ പ്രശംസിച്ച് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. അതേസമയം, "സിക്സ് അടിച്ചതിനു ശേഷം ബൗളറുമായി സംസാരിക്കാൻ പോലും അവൻ പോയി," എന്നാണ് ഒരാൾ തമാശയായി കുറിച്ചത്.
Read More:ഭാര്യ രണ്ടു തവണ ഒളിച്ചോടി; വിവാഹമോചനം 40 ലിറ്റർ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.