/indian-express-malayalam/media/media_files/2025/07/27/govindachamy-viyyur-2025-07-27-07-51-34.jpg)
ഗോവിന്ദച്ചാമി വിയ്യൂർ സെൻട്രൽ ജയിലിൽ
Govindachami Jail Break: തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ അതീവ സൂരക്ഷയുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. സായുധസേനയുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ ഇന്നലെ ഉച്ചയോടെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.
Also Read:ഗോവിന്ദചാമിയുടെ ജയിൽചാട്ടം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. കേരളത്തിലെ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന ജയിലാണ് വിയ്യൂരിലെ അതീവ സുരക്ഷാജയിൽ. 535 കൊടും കുറ്റവാളികളെ പാർപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. നിലവിൽ 300ലധികം കൊടുംകുറ്റവാളികൾ നിലവിൽ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലുണ്ട്.
Also Read:ഗോവിന്ദച്ചാമി; ശരീരഭാരം കുറച്ചത് ചപ്പാത്തി മാത്രം കഴിച്ച്, ലക്ഷ്യമിട്ടത് ഗൂരുവായൂരിലെത്തി മോഷണം
റിപ്പർ ജയാനന്ദൻ, ചെന്താമര, ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് തുടങ്ങിയവരെ ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ മുറിയോട് ചേർന്നുള്ള എഎ-ഒന്നിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കുന്നതിനായി ഇയാൾക്കൊപ്പം ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകി.
Also Read:ഗോവിന്ദച്ചാമി; ശരീരഭാരം കുറച്ചത് ചപ്പാത്തി മാത്രം കഴിച്ച്, ലക്ഷ്യമിട്ടത് ഗൂരുവായൂരിലെത്തി മോഷണം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു.സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങാനും യോഗത്തിൽ തീരുമാനമായി.
Read More
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും;ജാഗ്രതാനിർദേശം, ഇന്ന് ഒമ്പതിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.