scorecardresearch

Govindachami Jail Break: ഗോവിന്ദച്ചാമി; ശരീരഭാരം കുറച്ചത് ചപ്പാത്തി മാത്രം കഴിച്ച്, ലക്ഷ്യമിട്ടത് ഗൂരുവായൂരിലെത്തി മോഷണം

ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയിൽ കമ്പി മുറിക്കാനുള്ള ആയൂധം നേരത്തെ എത്തിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസിൽ മൊഴി നൽകി

ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയിൽ കമ്പി മുറിക്കാനുള്ള ആയൂധം നേരത്തെ എത്തിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസിൽ മൊഴി നൽകി

author-image
WebDesk
New Update
govindachamy1111

ഗോവിന്ദച്ചാമി

Govindachami Jail Break: കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടാനായി നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. മാസങ്ങൾക്ക് മുമ്പ് സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി പോലീസിൽ മൊഴി നൽകി.

Advertisment

Also Read:ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിട്ടുവെന്നും പ്രതി മൊഴി നൽകി. ബ്ലെയ്ഡ് ലഭിച്ചത് ജയിൽ അടുക്കളയിലെ ജോലിക്ക് പോയ അന്തേവാസിയിലൂടെയെന്നും വെളിപ്പെടുത്തി.

Also Read: ഗോവിന്ദച്ചാമി ജയിൽ ചാടിയ ശേഷമുള്ള സിസിടിവി ദൃശ്യം പുറത്ത്

അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയിൽ കമ്പി മുറിക്കാനുള്ള ആയൂധം നേരത്തെ എത്തിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസിൽ മൊഴി നൽകി. 

Advertisment

ചാടിയത് അതീവസുരക്ഷയുള്ള സെല്ലിൽ നിന്ന് 

വെള്ളിയാഴ്ച വെളുപ്പിനെ 1.15 ഓടെയാണ്. ചുവരിനോട് ചേർന്നായിരുന്നു കിടന്നുറങ്ങിയത്. പുതച്ചുമൂടിയാണ് കിടന്നത്. കൊതുകുവലയും ഉണ്ടായിരുന്നു. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലിൽ വെളിച്ചമില്ല. 1.10-ന് ഒരു വാർഡൻ വന്ന് ടോർച്ചടിച്ച് നോക്കിയപ്പോൾ പുതച്ചുമൂടിയ നിലയിൽ രൂപമുണ്ടായിരുന്നു

സെല്ലിലെ രണ്ട് കമ്പികൾ മുറിച്ചാണ് ഇയാൾ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്. ജയിലിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികൾ മുറിക്കാനുളള ശ്രമം നടത്തിയിരുന്നു.

Also Read:സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

രണ്ട് വലിയ ഡ്രമ്മുകൾ വെച്ച് ഫെൻസിംഗ് കമ്പിയിൽ തുണികൾ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്.

ലക്ഷ്യം ഗുരുവായൂർ

ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.

ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചവരെക്കുറിച്ചും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്. 

വീഴ്ച സമ്മതിച്ച് ജയിൽ മേധാവി

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ വീഴ്ച തുറന്ന് സമ്മതിച്ച് ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. 

സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൊലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Also Read

ഗോവിന്ദചാമി ജയിൽചാടിയത് പുലർച്ചെ 1.15ന്; അധികൃതർ അറിഞ്ഞത് ഏഴ് മണിക്കൂറിന് ശേഷം

Jail Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: