scorecardresearch

Govindachami Escapes from Jail: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിൽ നിന്നാണ് ഇയാളെ കാണാതായത്. 24 മണിക്കൂറും നിരീക്ഷണം ആവശ്യമുള്ള ഇയാൾ എങ്ങനെ ജയിലിൽ നിന്ന് രക്ഷപ്പെട്ടെന്ന് വ്യക്തമല്ല

കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിൽ നിന്നാണ് ഇയാളെ കാണാതായത്. 24 മണിക്കൂറും നിരീക്ഷണം ആവശ്യമുള്ള ഇയാൾ എങ്ങനെ ജയിലിൽ നിന്ന് രക്ഷപ്പെട്ടെന്ന് വ്യക്തമല്ല

author-image
WebDesk
New Update
Govindachamy

ഗോവിന്ദച്ചാമി

Govindachami Escapes from Jail: കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രിയാവാം ജയിൽ ചാടിയതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

Advertisment

Also Read:കനത്ത മഴയും കാറ്റും; നാളെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചുട്ടുണ്ട്. കണ്ണൂർ ജില്ലയിലും സമീപ ജില്ലകളിലുമാണ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഉന്നത ജയിൽ അധികൃതർ അടക്കമുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിട്ടുണ്ട്. 

Also Read:വിപഞ്ചികയുടെ മരണം; നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Advertisment

Also Read:അതിശക്തമായ മഴ; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ മാറാൻ നിർദേശം; ഓറഞ്ച് അലർട്ട്

ഗോവിന്ദചാമിയ്ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഓടുന്ന ട്രെയിനിൽ വേഗത്തിൽ ചാടികയറാനും ഇറങ്ങാനും കഴിയുന്നയാളാണ് ഇയാൾ. അതേസമയം കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിൽ നിന്നാണ് ഇയാളെ കാണാതായത്. 24 മണിക്കൂറും നിരീക്ഷണം ആവശ്യമുള്ള ഇയാൾ എങ്ങനെ ജയിലിൽ നിന്ന് രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.

Read More

ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന് തിരിച്ചറിവിന്റേത്; വൈകാരിക കുറിപ്പുമായി വിഎസിന്റെ മകൻ

Kannur Jail

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: