/indian-express-malayalam/media/media_files/2025/07/25/govindachamy1-2025-07-25-09-21-12.jpg)
ഗോവിന്ദച്ചാമി: Govindachami Escapes from Jail:
Govindachami Jail Break: കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിക്കടന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജയിൽ പരിസരത്ത് കൂടി ഇയാൾ നടന്നുപോകുന്നത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൈയ്യുടെ വൈകല്യം തിരിച്ചറിയാതിരിക്കാൻ ഇയാളെ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തലയിൽ വെച്ചിരുന്ന സഞ്ചികൊണ്ട് കൈയ്യുടെ വൈകല്യം മറയ്ക്കാൻ ഇയാൾ ശ്രമിച്ചിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
Also Read:ഗോവിന്ദചാമി പിടിയിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്
ഇന്ന് പുലർച്ചെയോടെയാണ് അതീവ സുരക്ഷയുള്ള സെല്ലിൽ നിന്ന് ഗോവിന്ദചാമി രക്ഷപ്പെട്ടത്. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ണൂർ നഗരത്തിൽ നിന്നുതന്നെയാണ് ഇയാൾ പിടിയിലായത്.കറുത്ത പാന്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ പൂട്ടികിടന്ന കെട്ടിടത്തിന് സമീപത്തുള്ള കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
Also Read:ഗോവിന്ദചാമി ജയിൽചാടിയത് പുലർച്ചെ 1.15ന്; അധികൃതർ അറിഞ്ഞത് ഏഴ് മണിക്കൂറിന് ശേഷം
ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടയിലാണ് കണ്ണൂർ പട്ടണത്തിൽ നിന്നുതന്നെ ഇയാൾ പിടികൂടിയത്.
Also Read:സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി
അതേസമയം, ജയിൽ ചാടാൻ ഗോവിന്ദചാമിയ്ക്ക് ജയിലിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ഗോവിന്ദച്ചാമി ജയിൽ ചാടിയ ശേഷമുള്ള സിസിടിവി ദൃശ്യം pic.twitter.com/vANN5Fc93r
— IE malayalam (@IeMalayalam) July 25, 2025
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
Read More
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.