/indian-express-malayalam/media/media_files/2025/07/25/kannur-central-jail-2025-07-25-12-19-30.jpg)
Govindachami Jail Break Updates
Govindachami Jail Break Updates: കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, എപിഒമാരായ സഞ്ജയ്, അഖിൽ, നെറ്റ് ഓഫീസർ റിജോ എന്നിവർക്കെതിരെയാണ് നടപടി.
Also Read:ഗോവിന്ദച്ചാമി ജയിൽ ചാടിയ ശേഷമുള്ള സിസിടിവി ദൃശ്യം പുറത്ത്
സംഭവത്തിൽ ജയിലുദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി എ.ഡി.ജെ.പി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൊലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഗോവിന്ദച്ചാമി പിടിയിൽ; പിടികൂടിയത് കിണറ്റിൽ നിന്ന്
ശനിയാഴ്ച പുലർച്ചെയോടെയാണ് കൊടുകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നാണ് ഇയാൾ ചാടിയത്. രാവിലെ ഏഴ് മണിയോടെയാണ് ജയിൽ അധികൃതർ പോലീസിൽ വിവരം അറിയിക്കുന്നത്.
Also Read:സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി
നീണ്ട മൂന്നരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ജയിലിന് സമീപമുള്ള തളാപ്പിലെ പൂട്ടികിടക്കുന്ന ആശുപത്രി വളപ്പിലെ കിണറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും പരിശോധന ശക്തമാക്കിയതിനിടയിലാണ് ജയിലിന് സമീപത്തുള്ള പ്രദേശത്ത് നിന്ന് ഇയാളെ പിടികൂടിയത്.
കിണറ്റിൽ ചാടിയ ഗോവിന്ദച്ചാമിയെ പുറത്തെത്തിക്കുന്നു pic.twitter.com/Qicnj1lzeh
— IE malayalam (@IeMalayalam) July 25, 2025
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.ഗോവിന്ദച്ചാമിയ്ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഓടുന്ന ട്രെയിനിൽ വേഗത്തിൽ ചാടികയറാനും ഇറങ്ങാനും കഴിയുന്നയാളാണ് ഇയാൾ.
Read More
ഗോവിന്ദചാമി ജയിൽചാടിയത് പുലർച്ചെ 1.15ന്; അധികൃതർ അറിഞ്ഞത് ഏഴ് മണിക്കൂറിന് ശേഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.