/indian-express-malayalam/media/media_files/2025/07/29/nimisha-priya-kanthapuram-2025-07-29-12-15-29.jpg)
ചിത്രം: ഫേസ്ബുക്ക്
Nimisha Priya Case: കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ധാരണയായെന്ന നിലപാടില്‍ ഉറച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തയുടെ എക്‌സ് പോസ്റ്റ് തങ്ങൾ പിന്‍വലിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
എക്സിൽ പങ്കുവച്ച വാര്‍ത്ത കാണാതായത് എഎന്‍ഐ നീക്കം ചെയ്തതിനെ തുടർന്നാണെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു. അതേസമയം, വധശിക്ഷ ഒഴിവാക്കാൻ ധാരണയായി എന്ന കാര്യം സ്ഥിരീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വ്യക്തികൾ നൽകുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ വാർത്താക്കുറിപ്പ് സംബന്ധിച്ച പോസ്റ്റ് എഎൻഐ ഇന്ന് നീക്കം ചെയ്തത്.
Also Read: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്
യെമന്റെ തലസ്ഥാനമായ സനയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. കൊല്ലപ്പെട്ട തലാൽ അബ്ദുമഹദിയുടെ കുടുംബവുമായുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങൾ തീരുമാനിക്കുകയെന്നും പ്രസ്താവനയിൽ പറഞ്ഞു.
Also Read: വ്യാജ ഒപ്പിട്ട് സിനിമയുടെ പേരു സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ കേസ്
നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് അവസാന നിമിഷം നീട്ടിവച്ചിരുന്നു. യെമനിലെ കോടതിയാണ് വധശിക്ഷ നീട്ടിവെയ്ക്കാനുള്ള നിർദേശം നൽകിയത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും ഔദ്യോഗിക വിധിപ്പകർപ്പ് ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയതിരുന്നു.
Also Read: കന്യാസ്ത്രീകളുടെ അറസ്റ്റ്; കോണ്‍ഗ്രസ് പ്രതിനിധിസംഘം ഛത്തിസ്ഗഡിലേക്ക്
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്‌ദാാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി വീട്ടിലെ വാട്ടർടാങ്കിൽ തള്ളുകയായിരുന്നു.
Read More: ഓപ്പറേഷൻ സിന്ദൂർ: പാക്ക് ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളുടെ പഠനച്ചെലവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.