scorecardresearch

ഓപ്പറേഷൻ സിന്ദൂർ: പാക്ക് ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളുടെ പഠനച്ചെലവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും

സഹായത്തിന്റെ ആദ്യ ഗഡു ബുധനാഴ്ച വിതരണം ചെയ്യും. കുട്ടികൾ ബിരുദം പൂർത്തിയാക്കുന്നതുവരെ സഹായം തുടരും

സഹായത്തിന്റെ ആദ്യ ഗഡു ബുധനാഴ്ച വിതരണം ചെയ്യും. കുട്ടികൾ ബിരുദം പൂർത്തിയാക്കുന്നതുവരെ സഹായം തുടരും

author-image
WebDesk
New Update
Rahul Gandhi

ഫയൽ ഫൊട്ടോ

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളുടെ പഠനച്ചെലവ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും. പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെയോ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവരെയോ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ രാഹുൽ ഗാന്ധി ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറ പറഞ്ഞു.

Advertisment

Also Read: ഓപ്പറേഷൻ സിന്ദൂറിനിടെ മോദിയും ട്രംപുമായി സംസാരിച്ചിട്ടില്ല; പാക്കിസ്ഥാന് ശക്തമായ സന്ദേശം നൽകാനായി: എസ്. ജയ്‌ശങ്കർ

സഹായത്തിന്റെ ആദ്യ ഗഡു ബുധനാഴ്ച വിതരണം ചെയ്യുമെന്നും കുട്ടികൾ ബിരുദം പൂർത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും താരിഖ് ഹമീദ് കൂട്ടിച്ചേർത്തു. മേയിൽ പൂഞ്ച് സന്ദർശനത്തിനിടെ ദുരിതബാധിത കുട്ടികളുടെ പട്ടിക തയ്യാറാക്കാൻ രാഹുൽ ഗാന്ധി പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ രേഖകൾ പരിശോധിച്ച ശേഷമാണ് കുട്ടികളുടെ പേരുകൾ അന്തിമമാക്കിയതെന്നാണ് വിവരം.

Also Read: ഭീകരർ എങ്ങനെ പഹൽഗാമിൽ എത്തി; ഓപ്പറേഷൻ സിന്ദൂർ എങ്ങനെ വിജയമാകും: ഗൗരവ് ഗൊഗോയ് ലോക്സഭയിൽ

Advertisment

അതിർത്തി കടന്നുള്ള ഷെല്ലാക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പട്ടണങ്ങളിലൊന്നായിരുന്നു പൂഞ്ച്. മതപാഠശാലയ്ക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ അര ഡസനോളം കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഭയാനകമായ ദുരന്തമാണ് ഉണ്ടായതെന്നും സ്ഥിതിഗതികൾ മനസ്സിലാക്കാനും സഹായത്തിനുമായാണ് താൻ ഇവിടെ എത്തിയതെന്നും, താഴ്‌വര സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Read More: മോദിയുടെ പുതിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകും; ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്ക് തുടക്കമിട്ട് രാജ്‌നാഥ് സിങ്

Rahul Gandhi Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: