/indian-express-malayalam/media/media_files/2025/07/28/s-jaishankar-2025-07-28-20-23-35.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള 16 മണിക്കൂർ നീണ്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 22 നും ജൂൺ 17 നും ഇടയിൽ മോദിയും ട്രംപും തമ്മിൽ ഫോൺ കോളിൽ സംസാരിച്ചിട്ടില്ല. മെയ് 9 ന് യുഎസ് വൈസ്പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായുള്ള സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലും വ്യാപാരം ചർച്ചയായിട്ടില്ലെന്നും എസ്. ജയശങ്കർ ലോക്സഭയിൽ പറഞ്ഞു.
Also Read: ഭീകരർ എങ്ങനെ പഹൽഗാമിൽ എത്തി; ഓപ്പറേഷൻ സിന്ദൂർ എങ്ങനെ വിജയമാകും: ഗൗരവ് ഗൊഗോയ് ലോക്സഭയിൽ
'പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആർഎഫിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ നയതന്തത്തിനു നന്ദി. ബ്രിക്‌സ് ഉച്ചകോടിയിലും ക്വാഡ് ഉച്ചകോടിയിലും പഹൽഗാം ആക്രമണത്തെ അപലപിച്ചു. മറ്റു പല രാജ്യങ്ങളുടെ ഭാഗത്തു നിന്നും സമാന നലപാട് ഉണ്ടായി. ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് എല്ലാ അവകാശവുമുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രിയും, ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ഫ്രാൻസും യൂറോപ്യൻ യൂണിയനും അറിയിക്കുകയും ചെയ്തിരുന്നുവെന്ന്,' ജയ്‌ശങ്കർ പറഞ്ഞു.
പാക്കിസ്ഥാൻ ഏറ്റവും കൂടുതൽ കാലം എഫ്‌എടിഎഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്) ഗ്രേ ലിസ്റ്റിൽ ഉണ്ടായിരുന്നത് മോദി സർക്കാരിനു കീഴിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹാവൽപൂർ, മുരിദ്കെ തുടങ്ങിയ ഭീകര കേന്ദ്രങ്ങളെ ഈ രീതിയിൽ ആക്രമിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികളിൽ ആരെങ്കിലും എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ എന്നും ജയ്‌ശങ്കർ ചോദിച്ചു. പ്രതിപക്ഷം അവരുടെ ഭരണകാലത്ത് ഇത്തരം ആക്രമണങ്ങളെക്കുറിച്ച് ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ ശക്തമായ സന്ദേശം പാക്കിസ്ഥാന് നൽകിയെന്നും ജയ്‌ശങ്കർ സഭയിൽ പറഞ്ഞു.
Read More: ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.