/indian-express-malayalam/media/media_files/2025/05/11/DbHDILhHnsNTf939XcKI.jpg)
ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും
Operation Sindoor Updates: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി. പ്രത്യേക പാഠഭാഗമായി ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് നീക്കം. പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവർത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്.
സൈനിക നീക്കത്തിന് പുറമെ എങ്ങനെയാണ് രാജ്യങ്ങൾ അതിർത്തിഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും ഇതിന്റെ ഭാഗമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി. തീരുമാനം.
Also Read:ഓപ്പറേഷൻ സിന്ദൂർ; തദ്ദേശീയമായി വികസിപ്പിച്ച ആയൂധങ്ങൾ നിർണായകമായെന്ന് സംയുക്ത സൈനിക മേധാവി
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പാർലമെന്റ് ചർച്ച ചെയ്യും. ജൂലൈ 29 ചൊവ്വാഴ്ചയാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാനിൽ നടത്തിയ സായുധ സേനയുടെ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ തയാറെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വിഷയത്തിൽ നിന്നും കേന്ദ്രം ഒഴിഞ്ഞുമാറില്ലെന്നും സഭ സുഗമമായി നടത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകി.
Also Read:ഓപ്പറേഷൻ സിന്ദൂർ; വ്യോമസേനയ്ക്ക് വിമാനം നഷ്ടമായതിന് കാരണം സർക്കാരിന്റെ നിയന്ത്രണങ്ങൾ
ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാക്കിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.
Also Read:കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധുക്കളടക്കം അഞ്ചു ഭീകരർ
ബഹവൽപൂർ, മുരിഡ്കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കെയിലെ ലഷ്‌കർ ആസ്ഥാനവുംതകർത്തിരുന്നു.
Read More
ചേട്ടന്റെ കുഞ്ഞുങ്ങളെ അനുജൻ അടിച്ചുകൊലപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.